
മഴവില്‍ നിറങ്ങളില്‍ അണിനിരന്ന പോളിഷ് പാര്‍ലമെന്റിലെ വനിതാ എംപിമാരുടെ ചിത്രമാണ് ഇപ്പോള്‍ വൈറല്‍. ഇതിനൊരു കാരണമുണ്ട്. പോളണ്ടിലെ പ്രസിഡന്റായ ആന്‍ഡ്രേ ഡ്യുദയുടെ എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിയോടുള്ള വിദ്വേഷത്തിനെതിരെയാണ് അവര്‍ ഇത്തരത്തില്‍ വേഷമണിഞ്ഞെത്തിയത്. വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ആന്‍ഡ്രേ ഡ്യുദയുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഈ പ്രതിക്ഷേധം അരങ്ങേറിയത്. നാഷണലിസ്റ്റ് ലോ ജസ്റ്റിസ് പാര്‍ട്ടി പ്രതിനിധിയാണ് ഡ്യുദ.
ലെസ്ബിയന്‍, ഗേ, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഭാഗങ്ങള്‍ ഒരു സങ്കല്‍പം മാത്രമാണ് എന്ന് ജൂലൈയില്‍ നടന്ന ഒരു ചടങ്ങിനിടെ ആന്‍ഡ്രേ ഡ്യുദ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് പ്രതിപക്ഷ വനിതാ എം.പിമാര്‍ മഴവില്ലിലെ ഓരോ നിറങ്ങളിലുള്ള വസ്ത്രങ്ങളും മാസ്‌കും അണിഞ്ഞ് സഭയിലെത്തിയത്. പോളണ്ട് പതാകക്കൊപ്പം മഴവില്‍ പതാകയും കൈയില്‍ പിടിച്ച് പാര്‍ലമെന്റിന് പുറത്തും ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തി.
'ഭരണഘടന എല്ലാവര്‍ക്കും തുല്യത അനുവദിച്ചിട്ടുണ്ട്.. അത് പ്രസിഡന്റിനെ ഓര്‍മപ്പെടുത്തികയായിരുന്നു ലക്ഷ്യം.' ഇടതുപക്ഷ എം.പി അന്ന മരിയ സുക്കോവ്‌സ്‌ക പറഞ്ഞു.
Content Highlights: Polish MPs wear in Rainbow Hues to Support LGBTQ Rights
Published: 08 Aug 2020, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented