
ഏറെ ആരാധകരുള്ള അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് പേളി മാണി. മക്കളുടെ വീട്ടിലെയും യാത്രയിലെയും വിശേഷങ്ങൾ പേളി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ സൈമ, ഐഫ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങുകളുടെ അവതാരകയായി പേളി മാണി അബുദാബിയിലെത്തിയിരുന്നു.
ഇപ്പോഴിതാ നവരാത്രിയോട് അനുബന്ധിച്ചുള്ള ആയുധപൂജയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പേളി. പേളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷിന്റെ ചെന്നൈയിലെ വീട്ടില്‍ നിന്നുള്ള വീഡിയോയാണ് പേളി പേസ്റ്റ് ചെയ്തത്.
പൂജയ്ക്കുവെച്ച ആയുധങ്ങള്‍ക്ക് മുന്നില്‍ ശ്രീനിഷിന്റെ അമ്മയും മകള്‍ നിലയും പ്രാര്‍ഥിക്കുന്നതാണ് വീഡിയോയിലുള്ളത്. മൊബൈല്‍ ഫോണുകളും ഇക്കൂട്ടത്തിലുണ്ട്. ഈ വീഡിയോയ്ക്ക് താഴെ പേളിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.
മൊബൈല്‍ ഫോണ്‍ പൂജയ്ക്ക് വെക്കാൻ കാണിച്ച ആ മനസിനെ നമിക്കുന്നുവെന്നാണ് ഒരു കമന്റ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് പേളി പണം സമ്പാദിക്കാന്‍ തുടങ്ങിയതെന്നും കണ്ടന്റ് ക്രിയേറ്റര്‍ എന്ന രീതിയില്‍ ഫോണ്‍ തന്നെയാണ് പൂജയ്ക്ക് വെയ്‌ക്കേണ്ടതെന്നും കമന്റുകളുണ്ട്. ഫോണ്‍ വെയ്ക്കണോ എന്ന് ഒരു നൂറ് വട്ടം ആലോചിച്ചു എന്ന് മറ്റുള്ള കണ്ടന്റ് ക്രിയേറ്റര്‍മാരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട പേളിയും ശ്രീനിഷും തുടർന്ന് പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയുമായിരുന്നു. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. 2021-ല്‍ ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. നിലാ എന്നാണ് പേര് നല്‍കിയത്. 2024 ജനുവരിയില്‍ രണ്ടാമത്തെ കുഞ്ഞ് നിതാരയും ഇരുവരുടേയും ജീവിതത്തിലെത്തി.
Content Highlights: pearle maaney shares ayudha pooja video on instagram
Published: 12 Oct 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented