
പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ത്ഥിന്റെ വിവാഹച്ചടങ്ങുകളില്‍ നിന്നും വിട്ടുനിട്ട് നടി പരിണീതി ചോപ്ര. അടുത്ത ബന്ധുവായ പരിണീതി സിദ്ധാര്‍ത്ഥിന്റെ വിവാഹ ചടങ്ങുകളില്‍ നിന്നും വിട്ടുനിന്നതെന്താണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ച. എന്നാല്‍ ഇതിനിടെയാണ് പരിണീതി തന്റെ ഇന്‍സ്റ്റഗ്രാമില്‍ അര്‍ത്ഥം വെച്ചുള്ള ഒരു പോസ്റ്റ് പങ്കുവെച്ചത്.
'നിങ്ങളെ തിരഞ്ഞെടുക്കുന്ന ആളുകളെ തിരഞ്ഞെടുക്കുക' എന്നതായിരുന്നു സ്റ്റോറിയുടെ ഉള്ളടക്കം. പരിണീതിയുടെ അഭാവത്തെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതിടെയാണ് ഇങ്ങനെയൊരു പോസ്റ്റ് താരം പങ്കുവെയ്ക്കുന്നത്.
പരിണീതിയുടെ വിവാഹത്തില്‍ നിന്നും പ്രിയങ്ക വിട്ടുനിന്നതിന് പകരമായി ആയിരിക്കാം സിദ്ധാര്‍ത്ഥിന്റെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് പലരും ഊഹിക്കുന്നത്. ഈ പോസ്‌ററില്‍ പോലും അത്തരത്തിലൊരു അര്‍ത്ഥമുണ്ടെന്ന് പറയുന്നവരുമുണ്ട്.
17 വര്‍ഷം നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനുശേഷം 2023-ലാണ് പരിണീതിയും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ രാഘവ് ഛദ്ദയും വിവാഹിതരായത്. ലണ്ടനിലെ ബ്രേക്ക്ഫാസ്റ്റ് ടേബിളില്‍ നിന്ന് തുടങ്ങിയ ആദ്യ ചാറ്റില്‍ തന്നെ ഞങ്ങളുടെ ഹൃദയം പ്രണയം തിരിച്ചറിഞ്ഞിരുന്നുവെന്ന് പരിണീതി പറഞ്ഞിട്ടുണ്ട്. അന്ന് വിവാഹത്തില്‍ പ്രിയങ്കയും ഭര്‍ത്താവ് നിക് ജോനാസും പങ്കെടുത്തില്ല, പകരം ഒരു ആശംസാക്കുറിപ്പ് പങ്കുവെയ്ക്കുക മാത്രമാണ് പ്രിയങ്ക ചെയ്തത്.
ജോലിത്തിരക്ക് കൊണ്ട് പരിണീതി വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്നതാകാമെന്ന് പറയുന്നവരുമുണ്ട്. അവര്‍ തന്റെ പുതിയ പ്രോജക്ടിന്റെ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
പരിണീതി ചോപ്രയുടെ അമ്മ റീന, അച്ഛന്‍ പവന്‍, നിക് ജൊനാസിന്റെ മാതാപിതാക്കളായ ഡെനിസ് മില്ലര്‍ ജോനാസ്, പോള്‍ കെവിന്‍ ജോനാസ് സീനിയര്‍, കസിന്‍സായ മന്നാര, മിതാലി എന്നിവരും സിദ്ധാര്‍ത്ഥിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു
Content Highlights: Parineeti Chopra`s absence from cousin Sidharth Chopra`s wedding sparks rumors
Published: 06 Feb 2025, 08:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented