ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യന്‍ ഭാഷകളില്‍ മേല്‍വിലാസമുണ്ടാക്കിയ നടിയാണ് നിവേദ തോമസ്. '35 ചിന്നകഥ കാടു' എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് താരം. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കായി നിവേദ സാരിയില്‍ സുന്ദരിയായെത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ പുതിയ ലുക്ക് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി.
നിവേദ തോമസിനെ പരിഹസിക്കുന്ന രീതിയിലുള്ള കമന്റുകളാണ് പ്രൊമോഷന്‍ വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും താഴെ പ്രത്യക്ഷപ്പെട്ടത്. തടി കൂടിയല്ലോ എന്ന തരത്തില്‍ ബോഡി ഷെയിമിങ് ചെയ്യുന്ന രീതിയിലാണ് കമന്റുകള്‍. വണ്ണം കൂടിയാലും ഇല്ലെങ്കിലും നിവേദയുടെ പുഞ്ചിരിയുടെ ഭംഗി അതുപോലെയുണ്ടെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
തെലുങ്ക് താരം വിശ്വദേവ രചകോണ്ടയാണ് '35 ചിന്നകഥ കാടു' എന്ന ചിത്രത്തിലെ നായകന്‍. ഇതില്‍ രണ്ട് കുട്ടികളുടെ അമ്മയുടെ വേഷത്തിലാണ് നിവേദ അഭിനയിക്കുന്നത്. സരസ്വതി എന്ന പേരുള്ള ഈ കഥാപാത്രത്തിനായി നിവേദ തടി കൂട്ടിയതാണെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ട്. അതേ സമയം നിവേദയ്ക്ക് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും ഹോര്‍മോണ്‍ വ്യതിയാനം മൂലവും ഇങ്ങനെ സംഭവിക്കാമെന്നും ആരാധകര്‍ പറയുന്നു.
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായാണ് നിവേദ വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട് മധ്യ വേനല്‍, പ്രണയം, ചാപ്പ കുരിശ്, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. എന്താടാ സജിയാണ് മലയാളത്തില്‍ അവസനാമിറങ്ങിയ പുറത്തിറങ്ങിയ ചിത്രം. ഇതിനിടയില്‍ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം സജീവമായി.
Content Highlights: nivetha thomas looks unrecognisable as she undergoes massive physical transformation
Published: 02 Sept 2024, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented