78-ാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി ഇന്ത്യന്‍ താരം നിതാന്‍ഷി ഗോയല്‍. ഏറെ ശ്രദ്ധിക്കപ്പെട്ട ഹിന്ദി ചിത്രം 'ലാപതാ ലേഡീസി'ലെ പ്രധാനവേഷം അവതരിപ്പിച്ച അഭിനേത്രിയാണ് നിതാന്‍ഷി. ഈ വര്‍ഷത്തെ ഓസ്കര് പുരസ്കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. കാനിലെ റെഡ് കാര്പ്പെറ്റിലെത്തിയ നിതാന്‍ഷി ഇന്ത്യയിലെ ചലച്ചിത്ര ഇതിഹാസങ്ങള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ഏവരുടേയും ഹൃദയം കവര്‍ന്നു.
പാരമ്പര്യവും പുതുമയും ഒത്തിണങ്ങിയ വേഷവിധാനങ്ങളോടെയാണ് നിതാന്‍ഷി ഗോയല്‍ കാനിലെ ഇന്ത്യന്‍ പവലിയനിലെത്തിയത്. മുത്തുകള്‍ കൊണ്ട് 'ബീ അഭിക' ഒരുക്കിയ നിതാന്‍ഷിയുടെ ഹെയര്‍ ആക്സസറിയയില് ബോളിവുഡിലെ സുവര്‍ണതാരങ്ങളായ മധുബാല, രേഖ, ശ്രീദേവി, വൈജയന്തി മാല, ഹേമമാലിനി, വഹീദ റഹ്മാന്, നുതാന് എന്നിവരുടെ ചെറു ഫോട്ടോഫ്രെയിമുകളുണ്ടായിരുന്നു.
ശ്രേയ് ആന്‍ഡ് ഉര്‍ജ ആണ് നിതാന്ഷിയെ ഒരുക്കിയത്. നിഷ്കളങ്കതയുടേയും ചാരുതയുടേയും ആഘോഷം എന്നാണ് താരത്തിന്റെ ലുക്കിനെ ഡിസൈനര്‍മാര്‍ വിശേഷിപ്പിച്ചത്. ഫാഷനൊപ്പം ഇന്ത്യന്‍ അഭിനേത്രികളുടെ പാരമ്പര്യവും വിളിച്ചോതിയ നിതാന്‍ഷിയുടെ ലുക്കിന് വലിയ കയ്യടികളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
Content Highlights: Nitanshi Goel’s Cannes Look Gives A Shoutout To Indian Cinema Icons
Published: 15 May 2025, 09:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented