
വിവാഹത്തിന് കൈകളില്‍ മനോഹരമായി മൈലാഞ്ചിയിടാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവായിരിക്കും. അതുപോലെയാണ് രാധിക മെര്‍ച്ചന്റും ആഗ്രഹിച്ചത്. അത് നിറവേറ്റാന്‍ അംബാനി കുടുംബം വിശ്വസിച്ചേല്‍പ്പിച്ചത് പ്രശസ്ത മെഹന്ദി ആര്‍ട്ടിസ്റ്റായ വീണ നഗ്ദയെയാണ്.
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തോട് അനുബന്ധിച്ചുള്ള മെഹന്ദി നൈറ്റില്‍ താരമായത് വീണയായിരുന്നു. വധുവിന് പുറമെ അംബാനി കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ബോളിവുഡ് താരങ്ങളുടേയുമെല്ലാം കൈകള്‍ വീണ മെഹന്ദിയിലൂടെ സുന്ദരമാക്കി. ഇപ്പോള്‍ ഒളിമ്പിക്‌സ് നടക്കുന്ന പാരിസിലാണ് വീണയുള്ളത്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ച് നിത അംബാനിയുടെ റിലയന്‍സ് ഫൗണ്ടേഷന്‍ കായിക പ്രേമികള്‍ക്കായി ഒളിമ്പിക്‌സ് വേദിയില്‍ ഒരുക്കിയ ഇന്ത്യ ഹൗസിന്റെ ഭാഗമായാണ് വീണ പാരിസിലെത്തിയത്. ഇന്ത്യയുടെ പരമ്പരാഗത കല, സംസ്‌കാരം, ഭക്ഷണം തുടങ്ങിയവ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഹൗസ് ഒരുക്കിയിരിക്കുന്നത്.
ഇവിടെ എത്തുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ കൈകള്‍ മൈലാഞ്ചിയിട്ട് സുന്ദരമാക്കുകയാണ് വീണ. പലര്‍ക്കും ഇത് ആദ്യ അനുഭവമാണെന്നും ചിലര്‍ അദ്ഭുതപ്പെട്ടെന്നും വീണ പറയുന്നു. തന്റെ കഴിവും കലയും പ്രകടപ്പിക്കാന്‍ അവസരം ഒരുക്കിയതിലെ നന്ദിയും അവര്‍ അറിയിച്ചു.
ആനന്ദ് അംബാനിയുടെ വിവാഹ വേളയില്‍ നിത അംബാനിയുടെ കൈയില്‍ വീണ ചെയ്ത മെഹന്ദി ഡിസൈന്‍ ചര്‍ച്ചയായിരുന്നു. അംബാനി കുടുംബാംഗങ്ങളുടേയെല്ലാം പേരുകളാണ് വീണ മൈലാഞ്ചിയിലൂടെ ഡിസൈന്‍ ചെയ്തത്.
Content Highlights: nita ambanis mehendi artist applies olympic themed henna to fans in paris
Published: 04 Aug 2024, 05:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented