റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ അനന്ത് അംബാനിയും വ്യവസായി വിരേൻ മെർച്ചന്റിന്റെയും ഷൈല മെർച്ചന്റിന്റെയും മകൾ രാധിക മെർച്ചന്റുമായുള്ള വിവാഹം ഏറെ ശ്രദ്ധ നേടിയിരുന്നു. മാസങ്ങൾ നീണ്ടുനിന്ന ആഘോഷങ്ങൾക്കൊടുവിൽ ബി.കെ.സി. ജിയോ വേൾഡ് സെന്ററിൽവെച്ച് ജൂലൈ 12നായിരുന്നു ആഡംബരവിവാഹം.
ഇപ്പോൾ രാധികയുമായുള്ള വിവാഹത്തിന് മുന്നോടിയായി അനന്ത് അംബാനി തന്നോട് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിത അംബാനി. ആസ്മ രോഗം കാരണം ചെറുപ്പം മുതലേ അനന്ത് അമിതവണ്ണത്തോട് പോരാടുകയാണ്. വരനായി വളരെ ആത്മവിശ്വാസത്തോടെയാണ് അനന്ത് വേദിയിലെത്തിയത്. 'ശാരീരികമായി ഞാൻ എങ്ങനെയെന്നതിലല്ല, എന്റെ ഹൃദയം എങ്ങനെയെന്നതിലാണ് എല്ലാം' അനന്ത് തന്നോട് പറഞ്ഞതായി നിത പറഞ്ഞു. ഒപ്പം അവൻ ജീവിതപങ്കാളിയുടെ കൈപിടിച്ച് നിൽക്കുന്നതും ഞാൻ കണ്ടു. അതാണ് ഏറ്റവും ഹൃദയസ്പർശിയായ അനുഭവമെന്ന് ഞാൻ കരുതുന്നുവെന്നും നിത കൂട്ടിചേർത്തു.
വിവാഹത്തിൻ്റെ ആഡംബരത്തെക്കുറിച്ചുയർന്ന വിമർശനങ്ങളോടും നിത പ്രതികരിച്ചു. എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ വിവാഹത്തിന് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യാറുണ്ട്. ഞങ്ങൾ ചെയ്തതും അതാണ്. ഇന്ത്യൻ പാരമ്പര്യങ്ങൾ, ഇന്ത്യൻ പൈതൃകം, ഇന്ത്യൻ സംസ്കാരം എന്നിവയെ കേന്ദ്രവേദിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അവർ പറഞ്ഞു.
Content Highlights: Nita Ambani reveals what Anant Ambani told her before marriage
Published: 14 Feb 2025, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented