2019-ലായിരുന്നു മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തയുടേയും വിവാഹം. മുംബൈയില്‍ നടന്ന ചടങ്ങില്‍ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. ഇപ്പോള്‍ വിവാഹം കഴിഞ്ഞ്  നാല് വര്‍ഷം പിന്നിട്ടപ്പോള്‍ ശ്ലോകയ്ക്ക് ആകാശിന്റെ അമ്മ നിത അംബാനി നല്‍കിയ സമ്മാനമാണ് ചര്‍ച്ചയാകുന്നത്. 

To advertise here,

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് നെക്‌ളേസുകളില്‍ ഒന്നാണ് നിത അംബാനി മരുമകള്‍ക്ക് സമ്മാനിച്ചത്. 55 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 450 കോടി രൂപ) വില വരുന്നതാണ് ഈ നെക്‌ളേസ്. ജ്വല്ലറി ഇന്‍ഫ്‌ളുവന്‍സറായ ജൂലിയ ഹാക്ക്മാന്‍ ഈ ഡയമണ്ടിന്റെ പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതോടെയാണ് ഈ വിലപിടിപ്പുള്ള സമ്മാനം വീണ്ടും ചര്‍ച്ചയായത്. 

ലെബനീസ് ജ്വല്ലറിയായ മൗവാദാണ് 'L'Incomparable' എന്നു പേരുള്ള ഈ നെക്‌ളേസിന് പിന്നില്‍. 91 ഡയമണ്ടുകള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചത്. ലോക്കറ്റ് മഞ്ഞ നിറത്തിലുള്ള വജ്രത്തിലാണുണ്ടാക്കിയത്. ഈ ഡിസൈന്‍ ഒരിക്കലും പുനര്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നും വീഡിയോയില്‍ ജൂലിയ പറയുന്നു. 1980-കളില്‍ ആഫ്രിക്കയിലെ കോംഗോയിലെ ഖനിയില്‍ നിന്നാണ് ഈ മഞ്ഞ വജ്രം കണ്ടെത്തിയത്.