വിവാഹത്തിനണിയാൻ സ്‌റ്റേറ്റ്‌മെന്റ് ജ്വല്ലറി അന്വേഷിക്കുകയാണോ? യുണീക്കായ ലൈറ്റ് വെയ്റ്റ് ഓർണമെന്റ്‌സാണോ നിങ്ങൾക്കിഷ്ടം? മറ്റാർക്കുമില്ലാത്ത മോഡലാണോ വേണ്ടത്? എങ്കിൽ മെറാൾഡ ജുവൽസിന്റെ കൊച്ചിയിലെ പുതിയ ഷോറൂം സന്ദർശിക്കാം.

To advertise here,

ചിറ്റൂർ റോഡ് ഇയ്യാട്ടിൽ ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന മെറാൾഡയുടെ കൊച്ചി ഷോറൂം ഇപ്പോൾ എംജി റോഡിൽ, മഹാരാജാസ് കോളേജ് സ്‌റ്റേഡിയം മെട്രോസ്‌റ്റേഷനു സമീപം കൂടുതൽ വിശാലമായ സൗകര്യങ്ങളോടെയും ഡിസൈനർ ആഭരണങ്ങളുടെ അതിവിപുലമായ ശേഖരത്തോടെയും ആരംഭിക്കുന്നു. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഒക്ടോബർ 10-ന് ഉച്ചയ്ക്ക് 12 മണിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി നിർവഹിക്കും.

മെറാൾഡയിലെ ആഭരണങ്ങൾ വ്യക്തിത്വത്തിന്റെ ആവിഷ്‌കാരമാണ്. സ്വർണത്തിന്റെ പരിശുദ്ധിക്കൊപ്പം ഡിസൈനിനും പ്രത്യേക പ്രാധാന്യം നൽകുന്ന മെറാൾഡയിൽ എക്‌സ്‌ക്ലൂസിവ് ക്യുറേറ്റഡ് പീസുകൾ, ലൈറ്റ് വെയ്റ്റ് കളക്ഷൻ, പോൾക്കി, അൺകട്ട് ഡയമണ്ട്, ഡയമണ്ട്, ജെം സ്‌റ്റോൺ, ട്രഡീഷണൽ, ആന്റിക്, ബ്രൈഡൽ കളക്ഷൻ... തുടങ്ങി വൈവിധ്യമാർന്ന ശേഖരങ്ങളുണ്ട്.

എവരിഡേ കളക്ഷൻ

ടീനേജുകാർമുതൽ വർക്കിങ് പ്രൊഫഷണലുകൾവരെ ഇഷ്ടപ്പെടുന്ന ലൈറ്റ് വെയിറ്റ് സ്റ്റൈലിഷ് ജ്വല്ലറിയാണ് മെറാൾഡയുടെ എവരിഡേ കളക്ഷൻ. 300 മില്ലിഗ്രാംമുതൽ തൂക്കമുള്ള നെക്ക് പീസുകൾ ഉൾപ്പെടെ 18, 14, 9 കാരറ്റുകളിൽ ആഭരണങ്ങൾ ലഭ്യമാണ്. ബജറ്റ് ഫ്രണ്ട്‌ലി 9 കാരറ്റ് ജ്വല്ലറിക്കും 18 കാരറ്റ് ലൈറ്റ് വെയ്റ്റ് അൺകട്ട് ഡയമണ്ട് ജ്വല്ലറിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മെറാൾഡയിൽനിന്ന് വാങ്ങിയ ഡയമണ്ട്, പോൾക്കി ജ്വല്ലറി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 100% ബിൽ വാല്യൂ ലഭിക്കുന്നതും ശ്രദ്ധേയമായ പ്രത്യേകതയാണ്.

ഡിസൈനിൽ വേറിട്ടൊരു കാഴ്ചപ്പാടുമായി 2019-ൽ ആരംഭിച്ച മെറാൾഡ ജുവൽസ്, ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിലിന്റെ നേതൃത്വത്തിൽ ചുരുങ്ങിയ കാലംകൊണ്ട് തന്നെ വ്യത്യസ്തമായ ഡിസൈനർ ജ്വല്ലറി ബ്രാൻഡായി വളർന്നു. ഇന്ന് കേരളം, മംഗലാപുരം, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ മെറാൾഡയ്ക്ക് സാന്നിധ്യമുണ്ട്. യുണീക് ഡിസൈൻ, ക്രാഫ്റ്റ്‌സ്മാൻഷിപ്പ്, കൺസിസ്റ്റൻസി, വിശ്വാസ്യത എന്നിവയ്ക്ക് പ്രാധാന്യം നൽകി ഇന്ത്യ, ജിസിസി, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലേക്ക് ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കുകയാണ് മെറാൾഡയുടെ ലക്ഷ്യം.

റീട്ടെയിൽ ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കുന്നതിനപ്പുറം, സവിശേഷമായ ഡിസൈനും മികച്ച ക്രാഫ്റ്റ്‌സ്മാൻഷിപ്പും വിശ്വാസ്യതയും വഴി ശക്തമായ ഐഡന്റിറ്റിയും ശാശ്വതമായ ബ്രാൻഡ് മൂല്യവുമുള്ള ഒരു ജ്വല്ലറി ഹൗസായി മെറാൾഡയെ വളർത്താനുള്ള പരിശ്രമത്തിലാണ് ടീം മെറാൾഡ.