ഒരു സംഗീതപരിപാടിയിലായിരുന്നു നിക്കിന്റേയും പ്രിയങ്കയുടേയും ആദ്യ ഡേറ്റ്

ബോളിവുഡ് താരസുന്ദരി പ്രിയങ്കാ ചോപ്രയുമായുള്ള ആദ്യ ഡേറ്റിന്റെ ഓർമകൾ പങ്കുവെച്ച് ഭർത്താവ് നിക്ക് ജൊനാസ്. ഹോളിവുഡ് ബൗളിൽ നടന്ന ബ്യൂട്ടി ആൻഡ് ദി ബീസ്റ്റിന്റെ സംഗീതപരിപാടിയിലായിരുന്നു തങ്ങളുടെ ആദ്യ ഡേറ്റ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒപ്പം ആ രാത്രിയിൽ തങ്ങൾ ചുംബിച്ചുവെന്നും നിക്ക് കൂട്ടിച്ചേർത്തു. ഒരു പോഡ്കാസ്റ്റിലാണ് നിക്ക് ഇക്കാര്യം പറഞ്ഞത്.
'ഒരു ഗ്രൂപ്പ് ഡേറ്റായിരുന്നു ഞങ്ങളുടേത്. ഹോളിവുഡ് ബൗളിൽ നടന്ന ബ്യൂട്ടി ആൻഡ് ദി ബീസ്റ്റിന്റെ മ്യൂസിക് കൺസർട്ടിലേക്ക് പ്രിയങ്കാ ചോപ്രയെ ഞാൻ ക്ഷണിച്ചു. പ്രിയങ്ക തന്റെ ഉറ്റ സുഹൃത്തിനേയും കൂട്ടിയാണ് വന്നത്. എന്റെ സഹോദരൻ കെവിൻ ജൊനാസിനേയും മറ്റൊരു ദമ്പതിമാരേയും ഞാൻ ക്ഷണിച്ചിരുന്നു. അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു അത്.' -നിക്ക് ജൊനാസ് പറഞ്ഞു.
Also Read: 'ചുംബനവീരൻ' എന്ന പ്രതിച്ഛായ പരമാവധി ഉപയോഗിച്ചു, സിനിമകളുടെ വിജയത്തിന് അത് സഹായിച്ചു -ഇമ്രാൻ ഹഷ്മി
'സംഗീതപരിപാടിയുടെ ഇടയിൽ ഞങ്ങൾ ഡ്രിങ്ക്‌സ് കഴിക്കാനായി ഒരിടത്ത് പോയി. ഈ ഡേറ്റിന്റെ കാര്യത്തിൽ ഞാൻ വളരെ ആവേശഭരിതനായിരുന്നുവെന്ന് ജോയ്ക്ക് (നിക്കിന്റെ മറ്റൊരു സഹോദരൻ) അറിയാമായിരുന്നു. അതുകൊണ്ട് അവൻ ലോകത്തെവിടെയാണെങ്കിലും എനിക്ക് എന്തെങ്കിലുമൊക്കെ അയക്കുമായിരുന്നു. അത് വളരെ രസകരമായ കാര്യമായിരുന്നു.' -നിക്ക് തുടർന്നു.
Don’t Miss: ലോകത്തെ ആദ്യ ചുംബനം സംഭവിച്ചത് രണ്ട് കോടി വർഷങ്ങൾക്ക് മുമ്പ് -പഠനം
'കെവിൻ എന്നെ പുകഴ്ത്തി പ്രിയങ്കയോട് ഒരുപാട് പറഞ്ഞു. 'നിന്നെ പുകഴ്ത്തി സംസാരിച്ച് നിന്റെ സഹോദരന് ശ്വാസം മുട്ടുന്നു' എന്നായിരുന്നു അവളുടെ മറുപടി. ആദ്യ ഡേറ്റ് നടന്ന ആ രാത്രി ഞങ്ങൾ ഫ്രഞ്ച് കിസ് ചെയ്തു.' -നിക്ക് ജൊനാസ് പറഞ്ഞു.
Content Highlights: In a candid podcast appearance, Nick Jonas reminisced about his first date with Priyanka Chopra at a Beauty and the Beast concert. He shared details about their group outing and revealed they shared a French kiss that same night.
Published: 07 Mar 2026, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented