ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ താരം നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും. മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം ഗ്രീസില്‍ നിന്നെടുത്ത ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഗ്രീസില്‍ നിന്ന് തന്റെ കാത് കുത്തുന്ന റീല്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
'നീ ഇത് ചെയ്യാന്‍ പോകുകയാണോ?' എന്ന് വിഘ്നേഷ് ശിവന് നയന്താരയോട് ചോദിക്കുന്നുണ്ട്. 'എന്നെക്കൊണ്ട് അത് സാധിക്കുമെ'ന്ന് അല്പം പേടിയോടെയാണെങ്കിലും നയന്‍താര മറുപടി പറയുന്നുണ്ട്. പിന്നീട് ചെറിയ സ്റ്റഡുകള്‍ തിരഞ്ഞെടുത്തശേഷം നയന്‍താര കസരേയില്‍ ഇരിക്കുന്നതും ജ്വല്ലറിയിലെ ജീവനക്കാരി നയന്‍താരയുടെ കാത് കുത്തുന്നതും വീഡിയോയില്‍ കാണാം. മൂന്ന് സ്റ്റഡുകളാണ് നയന്‍താര കാതില്‍ അണിഞ്ഞത്.അതിനുശേഷം സന്തോഷത്തോടെ ഡാന്‍സ് ചെയ്യുന്നതും വീഡിയോയിലുണ്ട്.
വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായ നയന്‍താരയെ വീഡിയോയില്‍ കാണാം. 'എന്ത് മനോഹരമായ ചെവികളാണെന്ന് നിങ്ങള്‍ക്ക് ഇനി പറയാം' എന്നാണ് റീലിന് നയന്‍താര ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം 'കാതു മാ' എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്. നയന്‍താരയും വിഘ്നേഷ് ശിവനും ഒന്നിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രമാണ് കാതു എന്ന കാദംബരി.
ഈ റീലിന് താഴെ നിരവധി പേരാണ് നയന്‍താരയുടെ ക്യൂട്ട്നെസിനെ പുകഴ്ത്തി കമന്റ് ചെയ്തത്. ഇത്തരത്തിലുള്ള റീലുകളാണ് ആരാധകര്‍ ആഗ്രഹിക്കുന്നതെന്നും നയന്‍താര എന്തൊരു സുന്ദരിയാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: nayanthara sings and dances as she gets her ear pierced in greece
Published: 25 Sept 2024, 10:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented