
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, ദുബായിൽ കഴിയുന്ന ബോളിവുഡ് നടി നർഗീസ് ഫക്രി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ അനിശ്ചിതത്വം കാരണം ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് നടി വ്യക്തമാക്കി.
ദുബായ് ഡൗൺടൗണിലെ തന്റെ ഹോട്ടൽ ബാൽക്കണിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി പ്രതികരിച്ചത്. അടുത്തത് എന്ത് സംഭവിക്കുമെന്നറിയാത്ത സാഹചര്യം തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് നർഗീസ് കുറിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങൾ ഭ്രാന്തമായ അവസ്ഥയിലായിരുന്നു എന്നും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നു. എപ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാത്ത അവസ്ഥ വലിയ ഭീതിയുണ്ടാക്കുന്നതായി താരം പറയുന്നു. ഉത്കണ്ഠയും പേടിയും വിട്ടുമാറുന്നില്ല. രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാൻ കഴിയുന്നില്ലെന്നും തലച്ചോർ എപ്പോഴും അതീവ ജാഗ്രതയിലാണെന്നും നടി വെളിപ്പെടുത്തി.
കടുത്ത പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ അധികൃതർ നടത്തുന്ന പ്രവർത്തനങ്ങളെ കുറിപ്പിൽ അഭിനന്ദിക്കുന്നുണ്ട്. ‘അവർ മികച്ച പ്രവർത്തനമാണ് ചെയ്യുന്നത്’ എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് നർഗീസ് കുറിച്ചു.
നർഗീസിനെ കൂടാതെ തമിഴ് താരം അജിത് കുമാർ, നടിമാരായ ഇഷ ഗുപ്ത, സോണൽ ചൗഹാൻ, ബാഡ്മിന്റൺ താരം പിവി സിന്ധു എന്നിവരും നിലവിൽ ദുബായിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾക്കും മേഖലയിൽ നിലനിൽക്കുന്ന മിസൈൽ ഭീഷണികൾക്കും പിന്നാലെയാണ് നടിയുടെ പ്രതികരണം.
ഇറാൻ സംയമനം പാലിക്കണമെന്നും അയൽരാജ്യങ്ങളുമായുള്ള ബന്ധം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും യു.എ.ഇ ഉപദേശകൻ അൻവർ ഗർഗാഷ് പ്രസ്താവിച്ചു. യു.എ.ഇക്ക് നേരെ വന്ന ചില മിസൈൽ ഭീഷണികൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്.
Content Highlights: Actress Nargis Fakhri expresses deep anxiety and sleepless nights from Dubai over the Iran-Israel conflict.
Published: 02 Mar 2026, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented