നടി നാദിയ മൊയ്തു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ വൈറലാകുന്നു. നടിമാരായ സുഹാസിനി, ഖുശ്ബു, ജയശ്രീ എന്നിവര്‍ക്കൊപ്പമാണ് നാദിയ നൃത്തം ചെയ്തത്. മറാഠി ഗാനം 'അപ്‌സരാ ആലി' എന്ന ഗാനത്തിന് അനുസരിച്ചായിരുന്നു ചുവടുകള്‍.

To advertise here,

പച്ച നിറത്തിലുള്ള കുര്‍ത്തിയാണ് നാദിയ ധരിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള കുര്‍ത്തിയും വ്യത്യസ്ത നിറങ്ങളിലുള്ള ദുപ്പട്ടയും ധരിച്ചാണ് മറ്റുള്ളവര്‍ നൃത്തം ചെയ്യുന്നത്. എല്ലാവരും വലിയ മൂക്കുത്തിയും ധരിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യന്‍ സിനിമയില്‍ എണ്‍പതുകളിലെ താരങ്ങളുടെ സംഗമത്തിനിടെയാണ് നാദിയ നൃത്തം ചെയ്തത്. ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. നാദിയ അസാധ്യമായി നൃത്തം ചെയ്തു, അനായാസമായിട്ടാണ് ചുവടുകള്‍ വെക്കുന്നത് എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍.