രൺവീർ സിങ്ങിന്റെ ധുരന്ധർ: ദി റിവഞ്ച് വമ്പൻ വിജയമായതിൽ സന്തോഷം പ്രകടിപ്പിച്ച് നടി മൃണാൾ ഠാക്കൂർ. താൻ സിനിമയിൽ നിലനിൽക്കാൻ കാരണം രൺവീറാണെന്നും രൺവീർ തന്റെ ഭാഗ്യനക്ഷത്രമാണെന്നും മൃണാൾ പറഞ്ഞു. രൺവീർ അലഹ്ബാദിയയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.

To advertise here,

'എന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്. രൺവീറാണ് എന്റെ ഭാഗ്യനക്ഷത്രം. ഞാൻ സിനിമയിൽ നിലനിൽക്കുന്നതിന്റെ ഒന്നാമത്തെ കാരണം അദ്ദേഹമാണ്. ഞാൻ രൺവീറിനൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആ പരസ്യം ഹിറ്റായതിനെ തുടർന്നാണ് സിനിമാപ്രവർത്തകർ എന്നെ ശ്രദ്ധിച്ചുതുടങ്ങിയത്. അതിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ രൺവീറിന് നൽകുന്നു. ഈ മനുഷ്യൻ എന്നെ വളരെയധികം സഹായിച്ചു. ഇത്രയും പോസിറ്റീവായ മനുഷ്യൻ വേറെയില്ല. ഈ വിജയങ്ങളെല്ലാം അദ്ദേഹം അർഹിക്കുന്നു.'-മൃണാൾ ഠാക്കൂർ പറഞ്ഞു.

സൂപ്പർഹിറ്റ് ചിത്രമായ ധുരന്ധറിന്റെ രണ്ടാം ഭാഗം ധുരന്ധർ: ദി റിവഞ്ച് മാർച്ച് 19-നാണ് തിയേറ്ററുകളിലെത്തിയത്. ഹിന്ദിക്ക് പുറമെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തി. പാകിസ്താനിലേക്ക് പോയ ഇന്ത്യൻ ചാരൻ ഹംസ അലി മസാരിയായി രൺവീർ സിങ് തകർത്താടിയ ചിത്രം ഇതിനകം ആയിരം കോടിയിലേറെ നേടിക്കഴിഞ്ഞു.