’അമ്മ’ ജനറൽ ബോഡി യോഗത്തിനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വിന്ദുജ പങ്കുവെച്ചത്

മലയാളികൾ ഒരു വിങ്ങലോടെ മാത്രം എന്നും ഓർക്കുന്ന ചിത്രമാണ് പവിത്രം. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളുടെ മികച്ച പ്രകടനങ്ങളാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. മറ്റെല്ലാവരേക്കാളും ചേട്ടച്ഛനും മീനാക്ഷിയുമാണ് പവിത്രത്തെ കുറിച്ചോർക്കുമ്പോൾ പ്രേക്ഷകമനസിൽ ആദ്യമെത്തുക. മോഹൻലാലിനൊപ്പം മീനാക്ഷിയായി എത്തിയത് വിന്ദുജാ മേനോനായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം തന്റെ 'ചേട്ടച്ഛനൊ'പ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയാണ് ഡോ. വിന്ദുജാ മേനോൻ.
'എന്റെ ചേട്ടച്ഛൻ മൊമന്റ്' എന്ന ക്യാപ്ഷനോടെയാണ് വിന്ദുജ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിന് എത്തിയപ്പോഴാണ് വിന്ദുജ മോഹൻലാലിനൊപ്പം ചിത്രങ്ങളെടുത്തത്. വിന്ദുജയ്‌ക്കൊപ്പമിരുന്ന് മോഹൻലാൽ ചായ കുടിക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. ഇരുവരും തമ്മിൽ സംസാരിക്കുന്ന ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട ചേട്ടച്ഛനേയും മീനാക്ഷിയേയും കാലങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് കണ്ടത് ആരാധകർക്കും വലിയ സന്തോഷമേകി. വിന്ദുജ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പവിത്രം എന്ന ചിത്രത്തെ കമന്റ് ബോക്‌സിൽ പ്രേക്ഷകർ വീണ്ടും ഓർത്തു.
1994-ലാണ് പവിത്രം തിയേറ്ററുകളിലെത്തിയത്. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ തിലകൻ, ശോഭന, ശ്രീവിദ്യ, കെപിഎസി ലളിത, ശ്രീനിവാസൻ, ഇന്നസെന്റ്, നെടുമുടി വേണു, നരേന്ദ്രപ്രസാദ്, സുധീഷ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തി. ഒ.എൻ.വി. കുറുപ്പ് രചിച്ച് ശരത്ത് ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
Content Highlights: Dr. Vinduja Menon shared pictures on Instagram with superstar Mohanlal under the caption 'My Chettachan Moment'. The duo, famous for their roles in the 1994 classic movie 'Pavithram', reunited and caught up over tea during the AMMA General Body meeting.
Published: 24 Jun 2026, 12:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented