ഒപ്പം എന്ന സിനിമയിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് മീനാക്ഷി അനൂപ്. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച മീനാക്ഷി സോഷ്യല്‍ മീഡിയയിലും സജീവമാണ്. യുട്യൂബ് അക്കൗണ്ടിലൂടേയും ഇന്‍സ്റ്റഗ്രാമിലൂടെയും തന്റെ വിശേഷങ്ങള്‍ മീനാക്ഷി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

To advertise here,

ഇപ്പോഴിതാ 18-ാം പിറന്നാള്‍ ആഘോഷമാക്കിയതിന്റെ വീഡിയോയാണ് താരം യുട്യൂബില്‍ പങ്കുവെച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. സില്‍വര്‍ നിറത്തിലുള്ള നെറ്റ് ഗൗണില്‍ അതിസുന്ദരിയായണ് താരം ആഘോഷത്തിനെത്തിയത്.

കോട്ടയം സ്വദേശിയായ മീനാക്ഷിയുടെ യഥാര്‍ഥ പേര് അനുനയ അനൂപ് എന്നാണ്. കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ് എന്ന സഹോദരനുണ്ട്. അനൂപ്-രമ്യ ദമ്പതികളുടെ മകളാണ്. 

'മധുര നൊമ്പരം' എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയരംഗത്തെത്തുന്നത്. ജമ്‌ന പ്യാരി, ആന മയില്‍ ഒട്ടകം, ഒപ്പം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും തിളങ്ങി.