
മേലാറ്റൂര്‍(മലപ്പുറം): വേങ്ങൂര്‍ എം.ഇ.എ. എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിക്കൂട്ടായ്മയില്‍ നടത്തുന്ന സമൂഹവിവാഹം 'മെഹര്‍-25'ല്‍ നാലു യുവതീയുവാക്കള്‍ക്കുകൂടി മംഗല്യഭാഗ്യം. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, മൊയ്തീന്‍കുട്ടി ദാരിമി എന്നിവര്‍ നിക്കാഹിന് നേതൃത്വംനല്‍കി. കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു.
മെഹര്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ ഫോട്ടോ പവലിയന്‍ പ്രൊഫ. ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പി. അബ്ദുല്‍ഹമീദ് എം.എല്‍.എ. അധ്യക്ഷതവഹിച്ചു. അഡ്വ. എന്‍. സൂപ്പി പ്രസംഗിച്ചു.
വീടില്ലാത്ത വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടപ്പാക്കുന്ന 'സഹപാഠിക്കൊരു സ്‌നേഹക്കൂട്' പദ്ധതിയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. മാനേജര്‍ സി.കെ. സുബൈര്‍, പ്രിന്‍സിപ്പല്‍ ഡോ. ജെ. ഹുസ്സൈന്‍, വൈസ് പ്രിന്‍സിപ്പല്‍ ഹനീഷ് ബാബു, ഡീന്‍ അക്കാദമിക്‌സ് ശ്രീറാം, സ്റ്റാഫ് കോഡിനേറ്റര്‍മാരായ വി.പി. ഷംസുദ്ദീന്‍, പി. മുസ്തഫ, കെ.കെ. ബുഷ്റ, സ്റ്റുഡന്റ് കോഡിനേറ്റര്‍മാരായ റസല്‍, സി.വി. ജാസിം, കെ.പി. ഷഹ്‌മ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റും സഹകരിച്ചാണ് വിവാഹം നടത്തിയത്.
Content Highlights: Four couples wed at Vengoor ME A Engineering College`s Mehar-25 mass wedding.
Published: 25 Feb 2025, 07:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented