
ഒരു കുടുംബമൊന്നാകെ ഒരുമിച്ചെത്തിയ മറ്റേണിറ്റി ഫോട്ടോഷൂട്ട്. വ്യത്യസ്തമായ ആശയത്തിലൂടെ കൈയടി നേടുകയാണ് ആത്രേയ ഫോട്ടോഗ്രഫി എന്ന വെഡ്ഡിങ് ഫോട്ടോഗ്രഫി ടീം. മുണ്ടക്കയം സ്വദേശിയായ ജിബിന്റേയും ചിഞ്ചുവിന്റേയും മറ്റേണിറ്റി ഫോട്ടോഷൂട്ടിനൊപ്പമാണ് ഇരുവരുടേയും മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും ഒത്തുചേര്‍ന്നത്.
ജിബിന്റെ മുത്തച്ഛനായ പി.സി ജോര്‍ജ് എന്ന കുഞ്ഞൂട്ടി, ഭാര്യ ചിന്നമ്മ എന്നിവരില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് ജിബിന്റെ അച്ഛനേയും അമ്മയേയും കാണിക്കുന്നു. അതിനുശേഷം ക്യാമറ ചിഞ്ചുവിന്റെ മാതാപിതാക്കളിലെത്തുന്നു. അവസാനം ജിബിനും ചിഞ്ചുവും ഫ്രെയിമിലെത്തുന്നു.
പിന്‍ഗാമി എന്ന പേരിലാണ് ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒരു കുടുംബം മുഴുവന്‍ ഒത്തുകൂടിയ ഫോട്ടോഷൂട്ടാണിതെന്നും അവര്‍ ക്യാപ്ഷനില്‍ പറയുന്നുണ്ട്. നിഥിന്‍ റോയിയാണ് ക്യാമറ ചെയ്തത്. രണ്ട് ദിവസം മുമ്പ് പങ്കുവെച്ച ഈ റീല്‍ ഇതുവരെ മുപ്പത് ലക്ഷം പേര്‍ കണ്ടു. വ്യത്യസ്തമായ ആശയത്തെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇത് കണ്ടപ്പോള്‍ മനസില്‍ വല്ലാത്തൊരു സന്തോഷമെന്നും ഇതാണോ ഫാമിലി പ്ലാനിങ് എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
നേരത്തേയും ആത്രേയ ഫോട്ടോഗ്രഫിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ പങ്കുവെച്ചിരുന്നു. വിവാഹം കഴിഞ്ഞ് 58 വര്‍ഷങ്ങള്‍ക്കുശേഷം മുത്തച്ഛന്റേയും മുത്തശ്ശിയുടേയും വിവാഹ ഫോട്ടോഷൂട്ടും ജിബിന്‍ ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഗാന്ധിജിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ മഹാത്മാവിന് ആദരമര്‍പ്പിച്ച് ജിബിന്‍ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. മുത്തച്ഛനെ ഗാന്ധിയാക്കിയായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതും ഏറെ ചര്‍ച്ചയായി.
വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന മരുമകളെ തെര്‍മോ മീറ്റര്‍ കൊണ്ട് പരിശോധിക്കുന്ന അമ്മായിയമ്മയുടെ ചിത്രവും കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതും ജിബിന്‍ പകര്‍ത്തിയതായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ജിബിന്‍ ഫോട്ടോഗ്രഫി കരിയറായി സ്വീകരിച്ചത്. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ജോലി ഉപേക്ഷിച്ചാണ് ഇഷ്ടമേഖല തെരഞ്ഞെടുത്തത്.
Content Highlights: maternity photoshoot with different concept viral in social media
Published: 05 Sept 2024, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented