ന്യൂഡല്‍ഹി: കണ്ണീരിറ്റുവീഴുന്ന കണ്ണുകള്‍ പകുതിയടച്ച് കൈവിരലുകള്‍ പിണച്ച് ചാരിയിരിക്കുന്ന 'നിര്‍വൃതിയിലാണ്ട മേരി മഗ്ദലീന' ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍. ഇറ്റാലിയന്‍ ബറോക്ക് ചിത്രകാരന് മൈക്കലാഞ്ചലോ മെറിസി ഡ കരവാജിയോ 1606-ല്‍ വരച്ച ചിത്രം ഡല്‍ഹിയിലെ ഇറ്റാലിയന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെള്ളിയാഴ്ച അനാച്ഛാദനം ചെയ്തു.
കരവാജിയോ മരിക്കുന്നതിനു മുന്‍പ് വരച്ച ചിത്രങ്ങളില്‍ ഒന്നായ മഗ്ദലീന നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടിരുന്ന ചിത്രമാണ്. 1610-ല്‍ കസെര്ട്ടയിലെ ബിഷപ്പായിരുന്ന ഡിയോഡാറ്റോ ജെന്റൈല്‍ നേപ്പിള്‍സിലെ അപ്പോസ്തലിക് നുണ്ഷ്യോയ്ക്കയച്ച കത്തിലാണ് ചിത്രത്തെക്കുറിച്ച് ആദ്യം പരാമര്‍ശിക്കുന്നത്.
മതഅധികാരികളുടെ അഭ്യര്‍ഥനമാനിച്ച് ചിത്രം പിടിച്ചെടുത്തായി മറ്റൊരു കത്തിലും പറഞ്ഞിരുന്നു. അന്ന് കാണാതായ ചിത്രത്തെ നാലുനൂറ്റാണ്ടുകള്ക്കുശേഷം 2014-ല്‍ കലാചരിത്രകാരിയായ ഗുഗ്ലിയെല്മാ ഗ്രിഗറിയാണ് ഒരു സ്വകാര്യശേഖരത്തില്‍നിന്ന് കണ്ടെത്തിയത്.
കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്സുമായുള്ള (കെഎന്‍എംഎ) കലാവിനിമയ പദ്ധതിയുടെ ഭാഗമായാണ് ചിത്രം ഇന്ത്യയിലെത്തിയത്. ഏപ്രില്‍ 18-ന് കെഎന്എംഎയിലേക്ക് മാറ്റുന്ന ചിത്രം മേയ് 18 വരെ പൊതുജനങ്ങള്‍ക്ക് കാണാനാകും.
Content Highlights: Mary Magdelene painting in India
Published: 13 Apr 2025, 09:28 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented