തിരുവിഴാംകുന്ന്: വിദ്യാരംഗം കലാസാഹിത്യവേദി അലനല്ലൂർ മേഖലാ സർഗോത്സവം തിരുവിഴാംകുന്ന് എ.എം.എൽ.പി. സ്കൂളിൽ അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അൻസാരി ഉദ്ഘാടനംചെയ്തു. കോട്ടോപ്പാടം ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി ചെയർമാൻ സൈനുദ്ദീൻ താളിയിൽ അധ്യക്ഷനായി. പ്രധാനാധ്യാപിക ജാസ്മിൻ കബീർ, വിനോദ് ചെത്തല്ലൂർ, ജി.എൻ. ഹരിദാസ്, യൂസഫ് പുല്ലിക്കുന്നൻ, അബ്ദുസ്സലാം, പി. ശ്രീകല, കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.

To advertise here,

മേഖലയിലെ 28 വിദ്യാലയങ്ങളിൽനിന്നായി 200-ലധികം കുട്ടികൾ പങ്കെടുത്തു. പി.എം. നാരായണൻ, കെ.എൻ. കുട്ടി കടമ്പഴിപ്പുറം, എ.കെ. അബ്ദുൽ റഹിമാൻ, സുരേഷ്ബാബു ആലിപ്പറമ്പ് എന്നിവർ ശിൽപ്പശാലകൾ നയിച്ചു. 

സമാപന സമ്മേളനം മണ്ണാർക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കർ ഉദ്ഘാടനംചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രൻ അധ്യക്ഷയായി.