തിരുവല്ല (പത്തനംതിട്ട): മാർത്തോമ്മാ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും വനിതകൾ വിജയിച്ചു. എസ്.എഫ്.ഐ. പ്രതിനിധികളാണ് എല്ലാവരും. എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. കോളേജ് യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ സീറ്റിലും വനിതകൾ വിജയിക്കുന്നത്. 14 സീറ്റുകളാണ് യൂണിയനിലേക്കുള്ളത്. ഓരോ ക്ലാസിലേയും പ്രതിനിധികളാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യേണ്ടത്.
ഭാരവാഹികൾ: ചിന്താര എം. റെജി (ചെയർപേഴ്സൺ), അഹല്യ രവി (വൈസ് ചെയർപേഴ്സൺ), എസ്. സാന്ദ്ര (ജന. സെക്ര.), എസ്. ആവണി (ആർട്സ് ക്ലബ്ബ് സെക്ര.), എം.എസ്. പവിത്ര (മാഗസിൻ എഡിറ്റർ), ലയ ജോണി, ബി. അതുല്യ (യു.യു.സി), എ. അർച്ചിത, ബി. അതുല്യ (വനിത പ്രതിനിധികൾ), കെ. ആർ ഗൗരിനന്ദന, എസ്.കെ. സൂര്യ, ശ്രേയസ് കൃഷ്ണ (ബിരുദ പ്രതിനിധികൾ), ലി ആൻ ടൈറ്റസ്, എസ്. ശില്പ (പി.ജി. പ്രതിനിധികൾ), ചെയർപേഴ്സൺ ചിന്താരയും ജനറൽ സെക്രട്ടറി സാന്ദ്രയും കഴിഞ്ഞവർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായിരുന്നു. ഇരുവരും മൂന്നാം വർഷ ബിരുദവിദ്യാർഥികളാണ്. പരുമല പമ്പാ കോളേജിൽ കഴിഞ്ഞ രണ്ട് വട്ടം എസ്.എഫ്.ഐ. വനിതാസ്ഥാനാർഥികളെ മാത്രം നിർത്തി മുഴുവൻ സീറ്റിലേക്ക് വിജയിപ്പിച്ചിരുന്നു.
Content Highlights: marthoma college union election all seat sfi women
Published: 19 Oct 2024, 10:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented