തൃശ്ശൂർ: സെയ്ന്റ് മേരീസ് കോളേജിൽ പുണ്യയും പൂജയുമാണ് താരങ്ങൾ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രധാന രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി ഈ ഇരട്ടകൾ വ്യാഴാഴ്ച വൈകീട്ട് മലപ്പുറം തിരൂരിലെ വീട്ടിലേക്ക് വണ്ടികയറി. ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ച പൂജാ പ്രേംനാഥ് ബി.എസ്‌സി. കെമിസ്ട്രി രണ്ടാംവർഷ വിദ്യാർഥിയാണ്. ഇരട്ടസഹോദരി പുണ്യാ പ്രേംനാഥ് യു.യു.സി.യായാണ് മത്സരിച്ച് ജയിച്ചത്. രണ്ടാംവർഷ ബി.സി.എ. വിദ്യാർഥിയാണ് പുണ്യ.
രണ്ടാളെയും തിരിച്ചറിയാൻ ബുദ്ധിമുട്ടായതിനാൽ പ്രചാരണകാലമെല്ലാം രസകരമായിരുന്നുവെന്ന് ഇരുവരും പറയുന്നു. ഇവർ തന്നെയായിരുന്നു പ്രചാരണകാലത്ത് പ്രധാന ശ്രദ്ധാകേന്ദ്രം.
തിരൂർ പൂഴിക്കുന്നത്ത് ഹൗസിൽ പ്രേംനാഥിന്റെയും സിജിയുടെയും മൂന്ന് മക്കളിൽ ഇളയവരാണ് ഇവർ. ചേച്ചി സ്നേഹ അക്കിക്കാവ് റോയൽ എൻജിനീയറിങ് കോളേജിൽ ബി.ടെക് വിദ്യാർഥിയാണ്.
Content Highlights: twin sisters win st marys college election
Published: 11 Oct 2024, 07:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented