സൈബര്‍ ആക്രമണത്തിനെതിരെ എന്തുകൊണ്ട് പെട്ടെന്ന് ആക്ട് ചെയ്തില്ല, കാര്യങ്ങള്‍ കൂളായി എടുക്കുന്നു എന്ന് ആളുകള്‍ ചോദിക്കുന്നുണ്ട് എന്ന ദയയുടെ ചോദ്യത്തോടും മഞ്ജു പ്രതികരിക്കുന്നുണ്ട്.

ദയ സുജിത് നേരിട്ട സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടി മഞ്ജു പിള്ള. മഞ്ജുപിള്ളയുടെയും ഛായാഗ്രാഹകൻ സുജിത്തിന്റെയും മകളാണ് ദിയ സുജിത്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ദയ സുജിത്തിനെതിരെ വലിയരീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യുട്യൂബ് വീഡിയോയിൽ പ്രതികരണമവുമായി ദയയും മഞ്ജുവും രംഗത്തെത്തിയത്.
ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നും ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ലെന്നുമാണ് മഞ്ജു പറയുന്നത്. 'കുട്ടികളായാലും ആരായാലും പാഷനെ പിന്തുടരുക. ആത്മവിശ്വാസവും ധൈര്യവും ഉണ്ടെങ്കിൽ നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ ജീവിക്കുക, ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുക. ജീവിതം വളരെ ക്ഷണികമാണ്. അതുകൊണ്ട് ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ, അപകടമുണ്ടാകാതെ ജീവിക്കുക. മക്കളെ സപ്പോർട്ട് ചെയ്യുക. എവിടെ ഇരുന്ന് ആരെങ്കിലും എന്ത് പറഞ്ഞാലും ഒരു അമ്മയെ സംബന്ധിച്ചിടത്തോളം കുട്ടികളെ പറയുമ്പോൾ വേദനിക്കും. എന്റെ കുട്ടിയെ പറയുമ്പോൾ ഉണ്ടാകുന്ന വേദന എനിക്കും ഉണ്ടായി.' മഞ്ജു പിള്ള പറയുന്നു. വ്യക്തിപരമായി തങ്ങളെ അറിയാത്ത ആളുകൾക്ക് ഉത്തരം കൊടുക്കേണ്ടതില്ലെന്നും വീഡിയോയിൽ മഞ്ജു പറയുന്നുണ്ട്.
സൈബർ ആക്രമണത്തിനെതിരെ എന്തുകൊണ്ട് പെട്ടെന്ന് ആക്ട് ചെയ്തില്ല, കാര്യങ്ങൾ കൂളായി എടുക്കുന്നു എന്ന് ആളുകൾ ചോദിക്കുന്നുണ്ട് എന്ന ദയയുടെ ചോദ്യത്തോടും മഞ്ജു പ്രതികരിക്കുന്നുണ്ട്. എന്റെ അമ്മ വളർത്തിയതും ഞാൻ വളർത്തിയതും സിംഹക്കുട്ടികളെ ആയിപ്പോയതുകൊണ്ടാണെന്നാണ് മഞ്ജു ഇതിന് നൽകുന്ന ഉത്തരം. ഒപ്പം തങ്ങളെ സപ്പോർട്ട് ചെയ്തവരോട് മഞ്ജു നന്ദിയും അറിയിക്കുന്നുണ്ട്.'എന്നെയും മകളെയും ഒരുപാട് സ്‌നേഹിക്കുന്ന ആളുകൾ ഉണ്ടെന്ന് മനസ്സിലായി. നമുക്ക് ആപത്ത് വരുമ്പോഴാണ് എത്രപേർ സ്‌നേഹിക്കുന്നു എന്ന് മനസ്സിലാകുക. ഒരുപാട് പേർ എന്നെയും മകളെയും സപ്പോർട്ട് ചെയ്യുകയും ചെയ്തു. ഒരുപരിചയവുമില്ലാത്തവർ വരെ. ഞാനും മകളും അനുഗ്രഹിക്കപ്പെട്ടവരാണ്.'
തനിക്ക് നേരെ സൈബർ ആക്രമണം നടക്കുമ്പോൾ ഒരു അമ്മ അയച്ച മെസേജിനെ കുറിച്ച് ദയ വീഡിയോയിൽ സൂചിപ്പിക്കുന്നത്. രണ്ടുപെൺമക്കളുടെ അമ്മയാണെന്നും ഒരുപക്ഷെ മക്കൾ ഇത്തരം വസ്ത്രം ധരിക്കുന്നതനെ താൻ എതിർക്കുമെന്നും അവർ പറഞ്ഞെങ്കിലും ഒരു അമ്മയെന്ന രീതിയിൽ ദിയക്ക് എല്ലാ അനുഗ്രഹങ്ങളും നൽകുന്നുവെന്നായിരുന്നു ആ അമ്മ ദയയോട് പറഞ്ഞത്.
Content Highlights: Manju Pillai addresses the cyberbullying faced by her daughter Daya Sujith .Emphasis on individual freedom, fashion choices, and self-confidence.The importance of parental support in the face of online harassment.Gratitude towards supporters who stood by the family during the crisis.
Published: 22 Jul 2026, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented