ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി ഭാര്യ വീട്ടില്‍ ഉപവാസം അനുഷ്ഠിക്കുന്ന കര്‍വാ ചൗത് ഉത്തരേന്ത്യക്കാര്‍ക്ക് പുണ്യദിനമാണ്. എന്നാല്‍ ആ ദിവസം ഭര്‍ത്താവിനെ കാമുകിയ്‌ക്കൊപ്പം കണ്ടാല്‍ ഭാര്യയുടെ അവസ്ഥ എന്തായിരിക്കും?.അങ്ങനെയൊരു സംഭവമാണ് ഗാസിയാബാദില്‍ നടന്നത്.

To advertise here,

കര്‍വ ചൗത് ദിനത്തില്‍ കാമുകിയ്‌ക്കൊപ്പം ഷോപ്പിങ് നടത്തുകയായിരുന്ന ഭര്‍ത്താവിനെ നാട്ടുകാരുടെ മുമ്പിലിട്ട് ഭാര്യയും സുഹൃത്തുക്കളും തല്ലുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കാമുകിയ്‌ക്കൊപ്പം മാര്‍ക്കറ്റിലൂടെ നടക്കുന്നതിനിടയില്‍ ഭാര്യയും സുഹൃത്തുക്കളും യുവാവിന് മുന്നിലെത്തുകയായിരുന്നു. കാമുകിയെ കൂടെ കണ്ടതോടെ നിയന്ത്രണം വിട്ട ഭാര്യ ഭര്‍ത്താവിന്റെ കോളറിന് പിടിക്കുകയും അടിക്കുകയും ചെയ്തു. കൂടെ കൂട്ടുകാരികളും കൂടി. യുവാവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച കാമുകിയേയും ഇവര്‍ അടിക്കുന്നുണ്ട്. 

എന്താണ് സംഭവമെന്ന് അറിയാതെ നാട്ടുകാര്‍ അമ്പരന്ന് നില്‍ക്കുന്നതും കടയുടെ പുറത്തിറങ്ങാന്‍ കടയുടമ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന് പിന്നാലെ യുവതി ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കി. 

ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ കാരണം മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ഇതിനിടെ അമ്മയ്‌ക്കൊപ്പം ഷോപ്പിങ്ങിന് എത്തിയപ്പോഴാണ് ഭര്‍ത്താവിനെ അവിചാരിതമായി മറ്റൊരു സ്ത്രീയ്‌ക്കൈാപ്പം കണ്ടത്.

വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി ഉപവാസം അനുഷ്ഠിക്കുകയും പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്യുന്ന ദിവസമാണ് കര്‍വാ ചൗത്. ഉത്തരേന്ത്യയില്‍ ഇത് വലിയ ആഘോഷമാണ്. കാര്‍ത്തിക മാസത്തിലെ വിശേഷ ദിവസത്തിലാണ് കര്‍വാ ചൗത് ആചരിക്കുക.