നോയിഡയില്‍ നിന്ന് ഗോവയിലേക്ക് താമസം മാറിയപ്പോഴുണ്ടായ മാറ്റം എക്‌സില്‍ പങ്കുവെച്ച് രാജ് എന്ന യുവാവ്. രണ്ട് സ്ഥലങ്ങളിലേയും വീട്ടുവാടക തമ്മിലുള്ള വ്യത്യാസമാണ് രാജിനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. നോയിഡയില്‍ 64000 രൂപ വാടക നല്‍കിയപ്പോള്‍ ഗോവയില്‍ അത് 19000 രൂപയായി കുറഞ്ഞുവെന്നും രാജ് വ്യക്തമാക്കുന്നു. 

To advertise here,

ബാല്‍ക്കണയില്‍ ഇരുന്ന് കാഴ്ച്ചകള്‍ കണ്ട് ജോലി ചെയ്യാന്‍ പറ്റുന്ന വീടാണ് ഗോവയിലേതെന്നും രാജ് പോസ്റ്റില്‍ പറയുന്നു. ഗോവയിലെ ബാല്‍ക്കണിയുടെ ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇതുപോലെ ഒരു വര്‍ഷം മുമ്പ് നോയിഡയിലെ വാടകവീടിന്റേയും ചിത്രം രാജ് പങ്കുവെച്ചിരുന്നു. അന്ന് പുറംകാഴ്ച്ചകളൊന്നും കാണാന്‍ പറ്റാത്ത ആ റൂമിന് പ്രതിമാസം 64000 രൂപയാണ് നല്‍കുന്നതെന്നും രാജ് വ്യക്തമാക്കിയിരുന്നു. 

താന്‍ രണ്ടാഴ്ച്ച മുമ്പാണ് ഗോവയിലേക്ക് താമസം മാറിയതെന്നും ഇതുവരെയുള്ള അനുഭവം മികച്ചതാണെന്നും അദ്ദേഹം പറയുന്നു. വാടകവീട്ടില്‍ വൈഫെ ഉണ്ടെന്നും ഇന്‍വെര്‍ട്ടര്‍ ഉള്ളതിനാല്‍ വൈദ്യുതി ഇല്ലാതായാലും പ്രശ്‌നമില്ലെന്നും രാജ് ഒരു കമന്റിന് മറുപടി നല്‍കിയിട്ടുണ്ട്. മറ്റൊരാളും താന്‍ നോയിഡയില്‍ നിന്ന് ഗോവയിലേക്ക് താമസം മാറിയതിനെ കുറിച്ച് പറയുന്നുണ്ട്. നോയിഡയില്‍ സ്വന്തമായി അപാര്‍ട്‌മെന്റ് ഉണ്ടായിട്ടും ഗോവയിലേക്ക് മാറിയെന്നും രണ്ട് കിടപ്പുമുറികളുള്ള അപാര്‍ട്‌മെന്റിന് 15000 രൂപയാണ് വാടക നല്‍കുന്നതെന്നും അയാള്‍ കമന്റ് ചെയ്തിട്ടുണ്ട്.