ഇതിനകം 700 പേരെയാണ് യുവാവ് സൈക്കിളോടിക്കാൻ പരിശീലിപ്പിച്ചത്

സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചുകൊണ്ട് ലക്ഷങ്ങൾ സമ്പാദിച്ച് യുവാവ്. മാസ്റ്റർ ഡിഗ്രി വിദ്യാർഥിയായ യുവാവാണ് സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച് വലിയ സമ്പാദ്യമുണ്ടാക്കുന്നത്. ഇതിനകം നൂറുകണക്കിന് പേരെയാണ് ഇദ്ദേഹം സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചൈനയിലെ ഷാങ്ഹായിയിൽ നിന്നുള്ള ലി എന്ന യുവാവാണ് വ്യത്യസ്തമായ ജോലി ചെയ്ത് ജീവിതമാർഗം കണ്ടെത്തിയത്. രണ്ടുവർഷംകൊണ്ട് 2,70,000 യുവാൻ (ഏകദേശം 35 ലക്ഷം രൂപയിലേറെ) ആണ് ലി സമ്പാദിച്ചത്. ഷാങ്ഹായ് യൂണിവേഴ്‌സിറ്റി ഓഫ് സ്‌പോർട്‌സിലെ സപോർട്‌സ് എജ്യുക്കേഷൻ വിഭാഗത്തിലെ മൂന്നാം വർഷ മാസ്റ്റർ ഡിഗ്രി വിദ്യാർഥിയാണ് ലി. ചൈനയിലെ സോഷ്യൽ മീഡിയയിൽ ലി ഇതിനകം വൈറലായി.
സൈക്കിൾ ഓടിക്കാൻ പഠിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ലിയും സുഹൃത്തും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് ഇത്തരമൊരു സംരംഭം ആരംഭിച്ചത്. പിന്നീട് സുഹൃത്ത് മറ്റൊരു ജോലി കിട്ടിയതോടെ വിട്ടുപോയി. യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടിയ ലി ഒഴിവുസമയങ്ങളിൽ 'സൈക്കിൾ ഗുരു'വാകും.
സൈക്കിൾ പഠിപ്പിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചായിരുന്നു തുടക്കം. രണ്ടുമാസത്തിനകം ആദ്യ 'വിദ്യാർഥി' എത്തി. പരിശീലനം ആഗ്രഹിച്ച് സമീപിക്കുന്നവരുടെ വീടിനടുത്തുള്ള വിശാലമായ സ്ഥലത്തുവെച്ചാണ് ലീ അവരെ സൈക്കിൾ പഠിപ്പിക്കുക. കോഴ്‌സ് തീരുമ്പോൾ സൈക്കിൾ ഓടിക്കാൻ സാധിക്കുമെന്ന് ഉറപ്പുനൽകുന്ന ലീയുടെ സൈക്കിൾ പഠന പാക്കേജിന്റെ നിരക്ക് 800 യുവാൻ (10,427 രൂപ) ആണ്.
മുതിർന്നവർക്കായി രണ്ട് ക്ലാസുകളാണുണ്ടാകുക. ഓരോ സെഷനും ഒന്നര മുതൽ രണ്ടുമണിക്കൂർ വരെയാണ് നീളുക. കുട്ടികൾക്ക് കൂടുതൽ സമയം ആവശ്യമാണ്. അവർക്കുള്ള സെഷനുകളുടെ ദൈർഘ്യവും കുറവാണ്. ഇക്കായയളവിൽ 700 പേരെയാണ് ലി സൈക്കിൾ പഠിപ്പിച്ചത്. ഇക്കൂട്ടത്തിൽ നാലുവയസുള്ള കുട്ടി മുതൽ 68 വയസുള്ള വ്യക്തി വരെയുണ്ട്. കൂടുതലും ഇരുപതുകളിലും മുപ്പതുകളിലുമുള്ളവരാണ് സൈക്കിൾ പഠിക്കാനെത്തുന്നത്. ഇതിൽ 70 ശതമാനവും സ്ത്രീകളാണ്.
ജൂണിൽ ലിയുടെ മാസ്റ്റർ പഠനം പൂർത്തിയാകും. ഇതിനുശേഷം സൈക്കിൾ പഠിപ്പിക്കുന്ന രീതി പരിഷ്‌കരിക്കാനും സൈക്കിൾ പഠന ക്ലാസ് ഷാങ്ഹായിലും സമീപ പ്രവിശ്യകളിലേക്കും വിപുലീകരിക്കാനുമാണ് ലി പദ്ധതിയിടുന്നത്.
Content Highlights: A master's degree student in Shanghai, China, has earned over 35 lakh rupees (270,000 Yuan) in two years by teaching people how to ride a bicycle. Li, a sports education student, has successfully trained over 700 people ranging from ages 4 to 68 through his specialized coaching sessions.
Published: 17 Jan 2026, 08:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented