90-കളില്‍ ബോളിവുഡിലെ മിന്നും താരമായിരുന്നു മമത കുല്‍കര്‍ണി. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പെടെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അക്കാലത്തെ സിനിമകളിലെ സജീവസാന്നിധ്യം. 25 വര്‍ഷത്തോളം നീണ്ട ബോളിവുഡ് ജീവിതത്തിനിടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയും സാമ്പത്തികമായി വിജയംനേടിയ ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. മലയാളത്തിലും ഒരുസിനിമയില്‍ മമത കുല്‍ക്കര്‍ണി അഭിനയിച്ചിട്ടുണ്ട്.

To advertise here,

ബോളിവുഡിന്റെ ഗ്ലാമറസ് ലോകത്തുനിന്ന് മാറി ആത്മീയ പാതയില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരമിപ്പോള്‍. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ മമത കുൽകർണിതന്നെയാണ് അടുത്ത കുറച്ചുദിവസത്തേക്ക് തന്റെ ആത്മീയ യാത്രകളുടെ വിവരം ഇന്‍സ്റ്റഗ്രാം വഴി ഔദ്യോഗികമായി അറിയിച്ചത്.

പ്രയാഗ്‌രാജിലെ കുംഭമേളയില്‍നിന്ന് കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനത്തിനായി രാണസിയിലേക്ക് പോകുമെന്ന് മമത കുല്‍കര്‍ണി അറിയിച്ചു. അവിടെനിന്ന് അയോധ്യയിലേക്കും പോകും. 10 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കിടെ താന്‍ പിതൃതര്‍പ്പണം ചെയ്യുമെന്നും അവര്‍ അറിയിച്ചു.