സിനിമാലോകത്തെ സ്ത്രീവിരുദ്ധതയുടെ ആഴം എത്രത്തോളമാണെന്ന് തുറന്നുപറഞ്ഞ് അഭിനേത്രിയായ മാളവികാ മോഹനന്‍. സ്ത്രീപക്ഷവാദികളായി (ഫെമിനിസ്റ്റുകള്‍) നടിക്കുന്ന തന്റെ പുരുഷ സഹപ്രവര്‍ത്തകരെ മാളവിക നിശിതമായി വിമര്‍ശിച്ചു. ഇത്തരക്കാര്‍ക്ക് പുരോഗമനവാദത്തിന്റെ മുഖംമൂടി എങ്ങനെ ധരിക്കണമെന്ന് നന്നായി അറിയാമെന്നും മാളവിക തുറന്നടിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'സിനിമാ മേഖലയില്‍ അസമത്വം ഇല്ലാതായെന്ന് ഞാന്‍ കരുതുന്നില്ല. പുരുഷന്മാര്‍ വളരെ സ്മാര്‍ട്ടായിട്ടുണ്ട്. ഇക്കാര്യം ഞാന്‍ ഒരുപാട് നടന്മാരില്‍ ഞാന്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ പുരോഗമനവാദത്തിന്റെ മുഖംമൂടി എങ്ങനെ ധരിക്കണമെന്ന് അവര്‍ക്കറിയാം.' -മാളവികാ മോഹനന്‍ പറഞ്ഞു.
'പുരോഗമനപരമായി ചിന്തിക്കുന്ന, സ്ത്രീകളെ തുല്യരായി പരിഗണിക്കുന്ന സ്ത്രീപക്ഷവാദികളാണ് തങ്ങളെന്ന് തോന്നിക്കാന്‍ എന്ത് പറയണമെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. പൊതുഇടങ്ങളില്‍ നിന്ന് മാറിക്കഴിഞ്ഞാല്‍ അവര്‍ എത്ര വലിയ സ്ത്രീവിരുദ്ധരാണെന്നും ഞാന്‍ കണ്ടിട്ടുണ്ട്.' -മാളവിക തുടര്‍ന്നു.
മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീം വീണ്ടുമൊന്നിക്കുന്ന ഹൃദയപൂര്‍വം ആണ് മാളവിക അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. തെലുങ്കില്‍ പ്രഭാസിനൊപ്പം 'ദി രാജാ സാബ്', തമിഴില്‍ കാര്‍ത്തിക്കൊപ്പം 'സര്‍ദാര്‍ 2' എന്നീ സിനിമകളിലും മാളവിക എത്തുന്നുണ്ട്. പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെയാണ് മാളവിക വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴിലും ബോളിവുഡിലും സിനിമകള്‍ ചെയ്തു.
Content Highlights: Malavika Mohanan slams male actors for faking feminism: ‘They know how to put on the mask of being w
Published: 25 Apr 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented