നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. തൊണ്ണൂറുകളിൽ കരിയറിലെ മികച്ച സിനിമകളിൽ അഭിനയിക്കുമ്പോഴാണ് മാധുരി ശ്രീറാം നെനെയെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് താമസം മാറ്റിയത്. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുൻപ് ഏകദേശം ഒരു പതിറ്റാണ്ടോളം അവിടെ താമസിച്ച മാധുരി വിദേശത്തുവെച്ചും ഇന്ത്യയിൽനിന്നുമുണ്ടായ വിചിത്രമായ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
അനിൽ കപൂറുമൊത്തുള്ള തേസാബ് എന്ന സിനിമയിറങ്ങുന്ന സമയത്ത് മുംബൈയിലെ അന്ധേരിയിലായിരുന്നു മാധുരി താമസിച്ചിരുന്നത്. അന്ന് അവിടെവെച്ചുണ്ടായ 'പേടിപ്പെടുത്തുന്ന' ഒരനുഭവമാണ് ജുഹുവിലേക്ക് താമസം മാറാൻ കാരണമായതെന്ന് മാധുരി പറഞ്ഞു. അന്ധേരിയിലാണ് താമസിക്കുന്നതെന്ന് മനസിലാക്കി വന്ന ഒരാൾ തന്റെ വീട്ടിൽ വന്ന് മാധുരി വിളിച്ചിട്ട് വന്നതാണെന്നും തന്നെ ദത്തെടുക്കുമെന്ന് പറഞ്ഞതായും താരം ഓർത്തു.
തന്റെ വീട്ടിൽ താമസിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയായിരുന്നു അയാൾ വന്നിരുന്നത്. അവിടെ നിന്ന് പോകില്ല എന്നയാൾ വാശിപിടിച്ചു. അവസാനം അയൽവാസികൾ അയാളോട് സംസാരിച്ച് നിർബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു. ഇതിനെത്തുടർന്ന് കൂടുതൽ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് താമസം മാറ്റണം എന്ന ചിന്തയാണ് ജുഹുവിലേക്ക് മാറാൻ പ്രേരിപ്പിച്ചതെന്നും മാധുരി കൂട്ടിച്ചേർത്തു.
വിവാഹം കഴിഞ്ഞ് അമേരിക്കയിലെത്തിയപ്പോൾ ഏറ്റവും കൂടുതൽ ആസ്വദിച്ചത് ആളുകൾക്ക് തന്നോടുള്ള അപരിചിതത്വമാണെന്ന് മാധുരി പറഞ്ഞു. നാട്ടിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഡെൻവറിലെ അയൽവാസികൾക്ക് അവരെ ഒരു ഹൃദയശസ്ത്രക്രിയാവിദഗ്ദന്റെ കുടുംബം എന്ന നിലയിൽ മാത്രമേ പരിചയമുണ്ടായിരുന്നുള്ളു. കുറച്ച് സമയത്തിനിശേഷം താൻ അവിടെയാണ് താമസിക്കുന്നതെന്ന് ആളുകൾക്ക് മനസിലാവാൻ തുടങ്ങി. ക്രമേണ അവർ തന്റെ വീടിന് മുൻപിലൂടെ കാറിൽ യാത്ര ചെയ്യുകയും വീടിനടുത്തെത്തുമ്പോൾ വേഗം കുറയ്ക്കാനും തുടങ്ങി.
വീടിന് ചുറ്റും താമസിച്ചിരുന്ന അമേരിക്കക്കാർക്ക് മാധുരിയുടെ അഭിനയജീവിതത്തെക്കുറിച്ചറിയില്ലായിരുന്നു. ഇതുകാരണം വീടിനുമുന്നിലൂടെ കാറുകൾ നിരന്തരമായി സംശയാസ്പദമായ സാഹപര്യത്തിൽ പോകുന്നതുകണ്ട് എതിർവശത്ത് താമസിക്കുന്ന വീട്ടുകാർ ഒരുദിവസം വീട്ടിലേക്ക് വിളിച്ചതായി മാധുരി പറഞ്ഞു. വീടിന് മുൻപിലൂടെ ഒരു കാർ അഞ്ച് പ്രാവശ്യം പോയതായും വീട് കൊള്ളയടിക്കാനുള്ള ശ്രമമാകാൻ സാധ്യതയുള്ളതിനാൽ പോലീസിൽ അറിയിക്കാനും അവർ നിർദേശിച്ചു. സംഗതി അവരുദ്ദേശിച്ചതല്ലെന്നും കാര്യം വേറെയാണെന്നും അറിയിച്ചപ്പോഴാണ് അവർ തന്നെപറ്റി അറിഞ്ഞതെന്നും മാധുരി പറഞ്ഞു.
വീടിന് പുറത്ത് കാറിൽ കറങ്ങുന്ന ആളുകൾ കൊള്ളക്കാരല്ലെന്നും തന്നെ കാണാൻ വരുന്ന ആരാധകരാണെന്നും അറിഞ്ഞപ്പോൾ അയൽവാസികൾ അത്ഭുതപ്പെട്ടു. അതിൽ ഒരാൾക്ക് തന്റെ പാട്ടുകൾ വളരെയധികം ഇഷ്ടമായതിനാൽ എല്ലാ ആഴ്ചയും അദ്ദേഹം പുതിയ സിനിമകൾക്ക് ആവശ്യപ്പെടുമായിരുന്നു എന്നും മാധുരി കൂട്ടിച്ചേർത്തു.
Content Highlights: Bollywood icon Madhuri Dixit shares shocking fan experiences from India and her quiet life in the US. Discover her unusual encounters that led to big life changes.
Published: 19 Dec 2025, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented