തെന്നിന്ത്യൻ താരം മാധവന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ആപ് ജൈസാ കോയി. 40-കാരനായ നായകന്‍ വധുവിനെ തേടുന്ന രസകരമായ കഥയാണ് ചിത്രം പറഞ്ഞത്. പ്രായം കൂടുമ്പോള്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ വരച്ചുകാട്ടുന്ന ചിത്രമായിരുന്നു ഇത്. ഈ അരക്ഷിതാവസ്ഥയിലൂടെ താന്‍ കടന്നുപോയിട്ടുണ്ടെന്ന് മാധവന്‍ പറയുന്നു.
'ആദ്യമായി പ്രായത്തെ കുറിച്ച് ഇങ്ങനെ തോന്നുന്ന സന്ദര്‍ഭങ്ങളിലൊന്ന് നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാര്‍ നിങ്ങളെ 'അങ്കിള്‍' എന്ന് വിളിക്കുമ്പോഴാണ്. നിങ്ങള്‍ക്കിത് വലിയ ഷോക്കായിരിക്കും എങ്കിലും നിങ്ങള്‍ അതുമായി പൊരുത്തപ്പെടണം.' -മാധവന്‍ പറഞ്ഞു.
പ്രായം കുറഞ്ഞ നടിമാർക്കൊപ്പം അഭിനയിക്കുമ്പോൾ പുരുഷതാരങ്ങൾ സൂക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.
'നിങ്ങള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ നായികമാരെ തിരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചുവേണമെന്ന് നിങ്ങള്‍ തിരിച്ചറിയും. കാരണം, അവര്‍ നിങ്ങള്‍ക്കൊപ്പം അഭിനയിക്കുമായിരിക്കും, പക്ഷേ ഈ നായകന്‍ സിനിമയുടേ പേരില്‍ അവര്‍ക്കൊപ്പം രസിക്കുകയാണെന്ന് കാണുന്നവര്‍ക്ക് തോന്നും. നടന്‍ അങ്ങനെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുകയാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ ആ കഥാപാത്രത്തോട് അവര്‍ക്കുള്ള ബഹുമാനം നഷ്ടമാകും.' -മാധവന്‍ പറഞ്ഞു.
Content Highlights: Madhavan says male actors must be cautious when working with younger female co-stars
Published: 17 Aug 2025, 10:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented