കൊച്ചി: ''നെഞ്ചില്‍ പച്ചകുത്തിയ പേരൊന്ന് കവര്‍ അപ്പ് ചെയ്യണം. ആ പ്രണയം ബ്രേക്കപ്പായി. ഇപ്പോള്‍ പുതിയൊരു റിലേഷന്‍ഷിപ്പിന്റെ തുടക്കത്തിലാണ്...'' കൊച്ചിയില്‍ ഫ്രീലാന്‍സ് ടാറ്റു ആര്‍ട്ടിസ്റ്റായ ആദിക്ക് വന്ന എന്‍ക്വയറി കോളാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രണയദിനത്തിലാണ് മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ആദി ടാറ്റു ചെയ്ത് നല്‍കിയത്. വര്‍ഷം ഒന്നുതികയും മുന്‍പേ നെഞ്ചില്‍ കുത്തിയ പഴയ പേരിനു പകരം പുതിയ പേര് സ്ഥാനം പിടിച്ചു.

To advertise here,

പഴയ തലമുറകള്‍ക്കൊന്നും മനസ്സിലാകാത്ത രീതിയിലുള്ള 'റിലേഷന്‍ഷിപ്പും സിറ്റുവേഷന്‍ഷിപ്പു'മൊക്കെ പ്രണയദിനത്തില്‍ കപ്പിള്‍ ടാറ്റു ട്രെന്‍ഡിനെ 'കവര്‍ അപ്പ് ഡിസൈന്‍ ട്രെന്‍ഡിങ്ങില്‍' എത്തിച്ചിരിക്കുകയാണ്. പഴയ പ്രണയത്തെ പുതിയ ഡിസൈന്‍കൊണ്ട് ഒളിപ്പിക്കാനാണ് ഇത്തവണത്തെ കൂടുതല്‍ അന്വേഷണങ്ങളും എന്ന് ടാറ്റു ആര്‍ട്ടിസ്റ്റുകള്‍ പറയുന്നു.

ലേസറിനെക്കാള്‍ പ്രിയം

കപ്പിള്‍ ടാറ്റു മറയ്ക്കാന്‍ ലേസര്‍ ട്രീറ്റ്മെന്റുണ്ടെങ്കിലും കവര്‍ അപ്പ് ഡിസൈനോടാണ് ആളുകള്‍ക്ക് പ്രിയം. ലേസര്‍ ട്രീറ്റ്മെന്റിന് ഓരോ സിറ്റിങ്ങിനും രണ്ടായിരത്തിലധികം രൂപ ചെലവുണ്ട്. നാല് സിറ്റിങ്ങെങ്കിലും വേണം. കവര്‍ അപ്പ് ഡിസൈന്‍ ആകുമ്പോള്‍ പഴയ ലവറിന്റെ സ്ഥാനത്ത് ഒരു മണിക്കൂറിനുള്ളില്‍ പുതിയ ഡിസൈനുകള്‍ സ്ഥാനം പിടിക്കും.ഒരു സ്‌ക്വയര്‍ ഇഞ്ച് ടാറ്റു ചെയ്യുന്നതിന് 500 രൂപ മുതലാണ് റേറ്റ്.