ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ആരാധന വ്യത്യസ്തമായി പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ആലപ്പുഴ സ്വദേശി ജിഷ്ണു. തന്റെ വലതുകാൽ മുഴുവനായും റൊണാൾഡോയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുകയാണ് ജിഷ്ണു.

To advertise here,

ആലപ്പുഴയിലെ ഔട്ട് ലെയർ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന വിഷ്ണുവാണ് ടാറ്റൂ വർക്ക് പൂർത്തിയാക്കിയത്. അഞ്ച് ദിവസങ്ങളിലായി ഏകദേശം 30 മണിക്കൂർ കൊണ്ടാണ് ഈ ഭീമൻ ടാറ്റൂ പൂർത്തിയാക്കിയത്. മുഖത്തിന്റെ ഭാവങ്ങളും ഷേഡിംഗും ഉൾപ്പെടെ സൂക്ഷ്മമായ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ടാറ്റൂ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

റൊണാൾഡോയോടുള്ള തന്റെ ആരാധനയുടെ അടയാളമാണ് ഈ ടാറ്റൂയെന്നും, 'ക്രിസ്റ്റ്യാനോയ്ക്ക് ഞാൻ നൽകുന്ന ഒരു സമ്മാനമാണ് ഇത്' എന്നും ജിഷ്ണു പറയുന്നു. ഇത്രയും വലിയ രീതിയിൽ ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വലുപ്പത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ഈ ടാറ്റൂ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടുന്നതിനുള്ള ശ്രമവും പുരോഗമിക്കുകയാണ്.