
ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോകളും ചിത്രങ്ങളും പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തില്‍ തെന്നിന്ത്യന്‍ നടി ഖുശ്ബു പങ്കുവെച്ച ഒരു കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. കുടുംബാത്തോടൊപ്പം ഗണേശ ചതുര്‍ത്ഥി ആഘോഷിച്ച ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഇതില്‍ ഖുശ്ബുവിന്റേയും ഭര്‍ത്താവായ സുന്ദറിന്റേയും മക്കളായ അവന്തികയുടേയും അനന്തിതയുടേയും ട്രാന്‍സ്ഫര്‍മേഷനാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് 'ഇത് എങ്ങനെ സംഭവിച്ചു' എന്നാണ് ആളുകള്‍ ചോദിക്കുന്നത്. അസാധ്യ ട്രാന്സ്ഫര്മേഷനാണെന്നും തിരിച്ചറിയാന്‍പോലും കഴിയാത്തവിധം മാറിയെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ഖുഷ്ബു തന്റെ ട്രാന്‍സ്ഫര്‍മേഷന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ കുടുംബ ഫോട്ടോ പങ്കുവെച്ചതോടെ അത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയായിരുന്നു. 20 കിലോ ഭാരമാണ് ഖുശ്ബു കുറച്ചത്. യോഗ ഉള്‍പ്പെടെയുള്ള വ്യായാമങ്ങളും ഭക്ഷണക്രമവുമാണ് 54-ാം വയസ്സിലെ തന്റെ മാറ്റത്തിന് പിന്നിലെന്ന് ഖുശ്ബു അന്ന് പറഞ്ഞിരുന്നു.
Content Highlights: kushboo family weightloss journey
Published: 28 Aug 2025, 05:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented