ല തരത്തിലുള്ള ഓണാഘോഷങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. പൂക്കള മത്സരവും ഉറിയടിയും വടം വലിയും സുന്ദരിക്ക് പൊട്ടുതൊടലും ലെമണ്‍ സ്പൂണും കസേര കളിയുമെല്ലാം ഓണാഘോഷങ്ങളുടെ പതിവു കാഴ്ച്ചയാണ്. എന്നാല്‍ പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന കുമരനെല്ലൂരിലെ ഓണാഘോഷം ഇങ്ങനെയൊന്നുമല്ല. അത് അല്‍പം വ്യത്യസ്തമാണ്.

To advertise here,

ഫുട്‌ബോള്‍ മത്സരത്തിലൂടെയാണ് ഇവിടുത്തെ ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. മത്സരിക്കാനായി ടീമിനെ തിരഞ്ഞെടുക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രത്യേകത നിറഞ്ഞ കാര്യം. വിവാഹിതരും അവിവാഹിതരും തമ്മിലായിരിക്കും മത്സരം. 

ഇങ്ങനെയൊരു ഫുട്‌ബോള്‍ പോര് ആരംഭിച്ചിട്ട് പത്തു വര്‍ഷം കഴിഞ്ഞു. ആദ്യ വര്‍ഷങ്ങളില്‍ അവിവാഹിതരുടെ ടീമില്‍ ഉണ്ടായിരുന്നവര്‍ പിന്നീട് വിവാഹിതരുടെ ടീമിനൊപ്പമായിരിക്കും ഉണ്ടാകുക. 

ഇത്തവണ നടന്ന മത്സരത്തില്‍ അവിവാഹിതരുടെ ടീം രണ്ടിനെതിരേ നാല് ഗോളിന് വിവാഹിതരുടെ ടീമിനെ പരാജയപ്പെടുത്തി. ഈ മത്സരത്തിന്റെ സമ്മാനവും വ്യത്യസ്തമാണ്. ഒരുമിച്ച് പായസമുണ്ടാക്കി പരസ്പരം വിതരണം ചെയ്യലാണ് സമ്മാനം.