
സ്വവര്‍ഗ പ്രണയത്തെക്കുറിച്ചും ലൈംഗികതയെ കുറിച്ചുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. കേരളത്തില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍ ഒരുമിച്ചു ജീവിക്കാന്‍ കോടതിയെ സമീപിച്ച് വാര്‍ത്തയില്‍ ഇടം നേടിയതിന് പിന്നാലെ ഗുജറാത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി താന്‍ സ്വയം വിവാഹം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
വഡോദര സ്വദേശിയായ ക്ഷമ ബിന്ദു എന്ന 24-കാരിയാണ് സോളോഗമി വിവാഹം നടത്താന്‍ പോകുന്നത്. ഒരു വ്യക്തി അയാളെ തന്നെ ഇണയായി തിരഞ്ഞെടുക്കുന്നതിനേയാണ് സോളോഗമി എന്ന് പറയുന്നത്.
ഈ വിവാഹ വാര്‍ത്ത ക്ഷമ പരസ്യമായി പ്രഖ്യാപിച്ചതോടെ അതിനു പിന്നാലെ വിവാദങ്ങളും വന്നു. വലിയൊരു വിഭാഗം ആളുകള്‍ ക്ഷമയെ വിമര്‍ശിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന മിലിന്ദ് ഡിയോറയും ഈ വിമര്‍ശകരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ക്ഷമയെ വിമര്‍ശിച്ച് മിലിന്ദ് ട്വിറ്ററില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി. രാജ്യത്തിന്റെ സംസ്‌കാരത്തിന് എതിരാണ് ഇത്തരം വിവാഹങ്ങളെന്നും സോളോഗമി ഭ്രാന്താണെന്നുമാണ് മിലിന്ദിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്. മിലിന്ദിന്റെ ഈ ട്വീറ്റിന് പലരും പിന്തുണ നല്‍കിയെങ്കിലും മറ്റു ചിലര്‍ എതിര്‍ത്തും രംഗത്തെത്തി. 'ചൊവ്വാദോഷമുള്ള യുവതികളുടെ ഭാവി വരന്‍മാര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ അവരെക്കൊണ്ട് ആദ്യം വാഴയേയോ പട്ടിയേയോ മണ്‍പാത്രങ്ങളെയോ വിവാഹം കഴിപ്പിക്കും. സോളോഗമി ഭ്രാന്താണെന്ന് പറയുന്നവര്‍ ഈ ആചാരത്തെ എന്തു വിളിക്കുമെന്നാണ് ഒരാള്‍ ചോദിച്ചത്.
ജൂണ്‍ 11നാണ് ക്ഷമയുടെ വിവാഹം. തനിക്ക് വിവാഹിതയാകാന്‍ താത്പര്യമില്ലെന്നും എന്നാല്‍ വധുവാകാനുള്ള ആഗ്രഹംകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും യുവതി പറയുന്നു. പരമ്പരാഗത ആചാരപ്രകാരമുള്ള വിവാഹത്തിന് വീട്ടുകാരുടെ അനുഹ്രഹവും ആശിര്‍വാദവുമുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു,
'ഇന്ത്യയില്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ മുന്‍പ് നടന്നിട്ടുണ്ടോയെന്ന് താന്‍ അന്വേഷിച്ചുവെന്നും എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവാഹം കഴിക്കുന്നുവെങ്കില്‍ അത് ഏറ്റവും അധികം സ്നേഹിക്കുന്ന ഒരാളെയാകണം എന്നാണ് വിശ്വസിക്കുന്നത്. ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്നെ തന്നെയാണ്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്' ക്ഷമ കൂട്ടിച്ചേര്‍ത്തു.
വിവാഹം എവിടെ വെച്ച് നടത്തണമെന്നതും മധുവിധു എവിടേക്കാണ് പോകേണ്ടതെന്നും ക്ഷമ നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ട്. വഡോദരയിലെ ഒരു ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ് നടത്താന്‍ ആഗ്രഹിക്കുന്നത്. ഇതിനായി അപേക്ഷ നല്‍കിക്കഴിഞ്ഞു. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 11ന് വിവാഹം കഴിഞ്ഞാല്‍ അധികം വൈകാതെ ഗോവയിലേക്ക് മധുവിധു യാത്ര പോകുമെന്നും ക്ഷമ പറഞ്ഞു.
Content Highlights: kshma bindu who declared marrying herself sologamy in controversy
Published: 03 Jun 2022, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented