നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഗായിക ചിത്ര. ഒന്നര വയസ്സ് മാത്രമുള്ള അർഷിദ് മോന്റെ വിയോഗവാർത്ത ഉള്ളുലയ്ക്കുന്നതാണെന്നും ഭയം തോന്നുന്നുവെന്നും ചിത്ര ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്നും അവർ കുറിച്ചു.

To advertise here,

'കേവലം ഒന്നര വയസ് മാത്രമുള്ള അർഷിദ് മോന്റെ വിയോഗവാർത്ത ഉള്ളുലയ്ക്കുന്നു. മനസ് അസ്വസ്ഥമാകുന്നു. ഭയം തോന്നുന്നു. ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാകാതിരിക്കട്ടെ. മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ. പ്രാർഥനകൾ മാത്രം!'-ചിത്ര കുറിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് നെടുമങ്ങാട് പനവൂർ സ്വദേശി അർഷിദ് മരിക്കുന്നത്. പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് പീഡനവിവരങ്ങൾ പുറത്തുവരുന്നത്. അഷ്‌കർ കുഞ്ഞിനെ മർദിക്കുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്ന് അമ്മ അഖില ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു.