
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നരവയസ്സുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനായ അഷ്‌കർ (31) കുറ്റം സമ്മതിച്ചു. പോലീസിന്റെ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കുഞ്ഞ് ഭാവിയിൽ ബാധ്യതയാകുമെന്ന ചിന്തയും കുഞ്ഞ് കരയുന്നതും പ്രകോപനത്തിന് കാരണമായെന്നാണ് ഇയാളുടെ മൊഴി. ഇതേത്തുടർന്നാണ് കുഞ്ഞിനെ പലതവണയായി മർദിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
പനവൂർ കരിക്കുഴി നെല്ലിക്കുന്ന് 'അർച്ചിതം' വീട്ടിൽ അഖില (21)യുടെയും ഇവരുടെ ആദ്യഭർത്താവ് പരേതനായ അഖിലിന്റെയും മകനായ അർഷിത് ആണ് വെള്ളിയാഴ്ച എസ്.എ.ടി. ആശുപത്രിയിൽവെച്ച് മരിച്ചത്. തൊണ്ടയിൽ ചോറ് കുടുങ്ങിയെന്ന് പറഞ്ഞാണ് അഖിലയുടെ രണ്ടാംഭർത്താവായ അഷ്‌കർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ക്രൂരമായ പീഡനത്തിനൊടുവിലാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അമ്മയായ അഖിലയെയും രണ്ടാനച്ഛനായ അഷ്‌കറിനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ്‌ചെയ്തിരുന്നു.
ശരീരത്തിലാകെ പൊള്ളലേറ്റ പാടുകളും മുറിവുകളും നെഞ്ചിൽ കനത്ത ക്ഷതവുമുണ്ടായിരുന്നു. ഇതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. രണ്ട് കൈയും പ്ലാസ്റ്ററിട്ട നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.
ആദ്യഭർത്താവ് അഖിൽ മരിച്ചശേഷമാണ് അഷ്‌കറിനൊപ്പം അഖില താമസിക്കാൻ തുടങ്ങിയത്. ആറുമാസം പ്രായമുള്ളപ്പോൾ കുഞ്ഞിനെ അഖില അമ്മ റീനയെ ഏൽപ്പിച്ചിരുന്നു. എന്നാൽ, കുഞ്ഞിനെ സംരക്ഷിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കും പോലീസ് കേസും ഉണ്ടായി. ഭർതൃവീട്ടുകാരുമായി അകൽച്ചയിലായിരുന്ന അഖില കുഞ്ഞിനെ അവർക്ക് കൈമാറാൻ തയ്യാറായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച പരിസരവാസികൾ വന്നു നോക്കിയപ്പോൾ കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു. ഈ സമയം അഖില വീട്ടിലില്ലായിരുന്നു. രണ്ടു കൈയിലും പ്ലാസ്റ്റർ ഇട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ അഷ്‌കർ വ്യക്തമായ മറുപടി നൽകിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനിടെ അഷ്‌കർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി. നാട്ടുകാർ അഖിലിന്റെ ബന്ധുക്കളെ സംഭവം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. അർഷിതിന്റെ മൃതദേഹം അഖിലിന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി.
Content Highlights: Stepfather Ashkar admits to killing 1.5-year-old Arshit., Post-mortem reveals severe physical abuse and internal injuries., Mother Akhila and stepfather Ashkar arrested by police., Motive cited as the child being a 'liability' and crying excessively.
Published: 31 May 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented