ആൻഡി ബൈറൺ തന്നോട് സത്യസന്ധത കാണിച്ചില്ലെന്നും ക്രിസ്റ്റിൻ കബോട്ട് പറഞ്ഞു

കോൾഡ്‌പ്ലേയുടെ സംഗീതപരിപാടിക്കിടെയുണ്ടായ കിസ് കാം വിവാദത്തിൽ ഉൾപ്പെട്ട അസ്‌ട്രോണമർ മുൻ സിഇഒ ആൻഡി ബൈറണെതിരെ അന്ന് ഒപ്പമുണ്ടായിരുന്ന എച്ച്ആർ വിഭാഗം മേധാവിയായിരുന്ന വനിതയായ ക്രിസ്റ്റിൻ കബോട്ട്. കഴിഞ്ഞവർഷം ജൂലായിലാണ് വലിയ വിവാദമായ സംഭവം അരങ്ങേറിയത്. കോൾഡ്‌പ്ലേയുടെ സംഗീത പരിപാടി നടക്കുന്നതിനിടെ ആൻഡി ബൈറണും ക്രിസ്റ്റിൻ കബോട്ടും ആലിംഗനം ചെയ്ത് നിൽക്കുന്നത് തത്സമയം ബിഗ് സ്‌ക്രീനിൽ കാണിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയുമായിരുന്നു.
ആൻഡി ബൈറൺ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് ക്രിസ്റ്റിൻ കബോട്ട് പറയുന്നത്. വിവാദമുണ്ടായ സമയത്ത് ബൈറൺ തന്റെ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നാണ് താൻ കരുതിയിരുന്നത്. ആ സമയം താനും വിവാഹമോചനത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു. തങ്ങൾ ഇരുവരും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണെന്നാണ് തോന്നിയതെന്നും അവർ പറഞ്ഞു.
Also Read: കോൾഡ് പ്ലേ 'കിസ് കാം' വിവാദത്തിന് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി ക്രിസ്റ്റിൻ കബോട്ട്
എന്നാൽ ആൻഡി ബൈറൺ തന്നോട് നുണ പറയുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്നും 53-കാരിയായ ക്രിസ്റ്റിൻ പറഞ്ഞു. ബൈറൺ തന്നെ പറഞ്ഞുപറ്റിക്കുകയാണെന്ന് മനസിലാക്കിയശേഷം, കൃത്യമായി പറഞ്ഞാൽ 2025-ലെ ശരത്കാലം മുതൽ അദ്ദേഹവുമായുള്ള എല്ലാ ആശയവിനിമയവും അവസാനിപ്പിച്ചു.
Don’t Miss: 23-കാരിയുമായി വീഡിയോ കോളിന് 35 ലക്ഷം, ഓൺലി ഫാൻസിൽ ചെലവിട്ടത് രണ്ട് കോടി; ആൻഡി ബൈറൺ വീണ്ടും കുരുക്കിൽ
'സത്യസന്ധതയുടെ കാര്യത്തിൽ വലിയ പോരായ്മയുണ്ടായി. എന്നോട് പറഞ്ഞത് പോലെയുള്ള ഒരാളായിരുന്നില്ല യഥാർഥത്തിൽ അദ്ദേഹം. എനിക്കൊപ്പം നിൽക്കുമ്പോൾ അദ്ദേഹത്തിന് സത്യസന്ധത പാലിക്കാൻ കഴിഞ്ഞില്ല. എന്നോട് അദ്ദേഹം പറഞ്ഞ പലകാര്യങ്ങളും തെറ്റായിരുന്നു.' -ക്രിസ്റ്റിൻ പറഞ്ഞു.
Content Highlights: Kristin Cabott, the former HR head involved in the viral Coldplay concert 'Kiss Cam' incident, has accused former Astronomer CEO Andy Byron of betrayal. Cabott revealed that she was led to believe Byron was undergoing a divorce, similar to her own situation at the time, only to later discover he had been dishonest about his personal life.
Published: 19 Mar 2026, 09:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented