അടുക്കളയിൽ ഏറ്റവും അധികം പണിയെടുക്കുന്നത് ചിലപ്പോൾ കിച്ചൺ സ്പോഞ്ചായിരിക്കാം. എണ്ണമയമുള്ള പാത്രങ്ങൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ അങ്ങനെ ചിലപ്പോൾ സിങ്കുമുതൽ കുട്ടികൾ ഉപയോഗിക്കുന്ന പാത്രങ്ങളും കുപ്പികളും വരെ വൃത്തിയാക്കുന്ന ദൗത്യം പലപ്പോഴും ഈ സ്പോഞ്ചുകൾക്കാണ്.
ഈ സ്പോഞ്ച് നിരുപദ്രവകാരിയായി തോന്നാമെങ്കിലും സുഷിരങ്ങളുള്ള ഇവ കീടാണുക്കളുടെ ആവാസ കേന്ദ്രമാണ്. ലിക്വിഡ് സോപ്പിലും ഡിഷ് സോപ്പിലുമാണ് പലരും ഇവയെ ഉപയോഗ ശേഷം സൂക്ഷിക്കുന്നത്. സോപ്പ് വെള്ളത്തിൽ നിരന്തരം മുങ്ങിക്കിടക്കുന്നതിനാൽ സ്പോഞ്ചുകൾ അണുവിമുക്തമാണെന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ പലപ്പോഴും ശുചിമുറിയ്ക്ക് സമാനമായ രീതിയിൽ ബാക്ടീരിയകൾ തഴച്ചുവളരുന്ന സ്ഥലമാണ് അടുക്കളകളിലെ സ്പോഞ്ചുകൾ.
ഈർപ്പം വലിച്ചെടുക്കാനും പിടിച്ചുനിർത്താനും പറ്റിപ്പിടിക്കാനും സാധിക്കുന്ന വിധത്തിലാണ് സ്പോഞ്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ തവണ നിങ്ങൾ കഴുകുമ്പോഴും അവ ഭക്ഷണ കണികകളും എണ്ണയും അടങ്ങുന്ന ഈർപ്പം സുഷിരങ്ങക്കുള്ളിൽ ആഗിരണം ചെയ്യുന്നു. ഇടക്കിടക്ക് കഴുകുമ്പോൾ ബാക്ടീരിയകൾക്ക് വളരാനുള്ള കൂടുതൽ ഒരുക്കുകയാണ് ചെയ്യുന്നത്.
മിക്കവരും കൗണ്ടർടോപ്പിലും സിങ്കിലും കട്ടിങ് ബോർഡിലും പാത്രങ്ങളിലും ഒരേ സ്പോഞ്ച് ഉപയോഗിക്കുന്നതിനാൽ ബാക്ടീരിയകൾ നിമിഷങ്ങൾക്കുള്ളിൽ അടുക്കളയിലുടനീളം വ്യാപിക്കുന്നു. ഇവ ദുർഗന്ധത്തിന് കാരണമാകുന്നു.
പഠനങ്ങൾ പറയുന്നത്
അടുക്കളകളിലെ സ്പോഞ്ചുകളിൽ ഉയർന്ന അളവിൽ ബാക്ടീരിയകൾ അടങ്ങിയിട്ടുള്ളതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു. എൻ്ററോബാക്റ്റർ, ക്ലെബ്സിയല്ല, സിട്രോബാക്റ്റർ തുടങ്ങിയവയും, അപകടകാരികളായ ആൻ്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ESBL (Antibiotic-resistant ESBL) ഉൽപ്പാദിപ്പിക്കുന്ന ബാക്ടീരിയകളും ഇതിൽ ഉൾപ്പെടുന്നു.
വീടുകളിൽ ഉപയോഗിക്കുന്ന സാധാരണ സ്പോഞ്ചുകളിൽ ലിസ്റ്റീരിയ, ക്രോണോബാക്റ്റർ പോലുള്ള രോഗകാരികളെ പോലും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ ബാക്ടീരിയകൾ ഭക്ഷ്യവിഷബാധ, വയറ്റിലെ അണുബാധകൾ, രക്തപ്രവാഹത്തിലെ അണുബാധകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു കാരണമാകാം.
ശീലങ്ങൾ മാറ്റാം
- പാത്രങ്ങളും കൗണ്ടർടോപ്പുകൾ തുടയ്ക്കാനും ഒരേ സ്പോഞ്ച് ഉപയോഗിക്കാതിരിക്കാം.
- കട്ടിങ് ബോർഡുകൾ, മാസം അരിയാനായി ഉപയോഗിക്കുന്ന ബോർഡ് എന്നിവ ഒരേ സ്പോഞ്ച് ഉപയോഗിച്ച് കഴുകാതിരിക്കാം.
- സ്പോഞ്ച് രാത്രി മുഴുവൻ സോപ്പിൽ മുക്കി വെക്കരുത്.
- അഴുക്കുവെള്ളം തെറിക്കുന്ന സിങ്കിന് സമീപം സ്പോഞ്ച് സൂക്ഷിക്കരുത്.
- പഴയ സ്പോഞ്ചുകൾ കൂടുതൽ കാലം ഉപയോഗിക്കുന്നത്.
- സ്പോഞ്ചുകൾ മാറ്റാനായി ദുർഗന്ധം വരാൻ കാത്തിരിക്കരുത്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
-
സ്പോഞ്ച് ഇടയ്ക്കിടെ മാറ്റുക
-
മാംസം വൃത്തിയാക്കാൻ സ്പോഞ്ച് ഉപയോഗിക്കാതിരിക്കാം: ഇതിനായി ഡിസ്പോസിബിൾ പേപ്പർ ടവലുകളോ അല്ലെങ്കിൽ വേഗത്തിൽ ഉണങ്ങുന്ന പ്രത്യേക സ്ക്രബ് ബ്രഷോ ഉപയോഗിക്കുക.
-
പതിവായി അണുവിമുക്തമാക്കുക: തിളച്ച വെള്ളത്തിൽ മുക്കി വെക്കുക, വിനാഗിരിയും ചൂടുവെള്ളവും ചേർത്ത ലായനിയിൽ മുക്കിവയ്ക്കുക തുടങ്ങിയ രീതികളിലൂടെ സ്പോഞ്ചുകൾ വൃത്തിയാക്കാം.
- ഉപയോഗങ്ങൾക്കിടയിൽ സ്പോഞ്ച് ഉണക്കി സൂക്ഷിക്കുക: ഉണങ്ങിയ സ്പോഞ്ച് ബാക്ടീരിയകൾക്ക് പ്രതികൂലമായ അന്തരീക്ഷമാണ്. ഇത് നന്നായി പിഴിഞ്ഞ് വായു സഞ്ചാരമുള്ള സ്ഥലത്ത് വയ്ക്കുക, അടച്ച പാത്രങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
Content Highlights: Discover the hidden dangers of kitchen sponges!
Published: 19 Nov 2025, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented