വിനയൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ഞെട്ടിക്കുന്ന പ്രകടനത്തിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച തെന്നിന്ത്യൻ താരമാണ് കയാദു ലോഹർ. 2021 മുതൽ അഭിനയരംഗത്തുള്ള ഈ 25-കാരി വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യയിൽ ശ്രദ്ധേയയായി. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി ചിത്രങ്ങളിലാണ് കയാദു അഭിനയിച്ചിട്ടുള്ളത്. ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പിയിലൂടെ കയാദു വീണ്ടും മലയാളത്തിലെത്തുകയാണ്. ഇതിനിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

To advertise here,

Also Read: ഏഴ് വർഷത്തിനിടെ പ്രൊപ്പോസ് ചെയ്തത് 43 തവണ! ഒടുവിൽ സമ്മതംമൂളി യുവതി; 'ഗിന്നസ് റെക്കോർഡ് കൊടുക്കണം'

തെലുങ്ക് ചിത്രം ഫുങ്കിയുടെ റിലീസിന് മുന്നോടിയായി പുറത്തുവന്ന പ്രൊമോഷണൽ അഭിമുഖത്തിലാണ് കയാദു ഇക്കാര്യങ്ങൾ പറഞ്ഞത്. പഠനകാലത്തെ പ്രണയത്തെ കുറിച്ചാണ് താരം മനസ് തുറന്നത്. 'കാണാൻ വളരെ സുന്ദരിയാണല്ലോ, സ്‌കൂളിൽ ഒരുപാട് പ്രണയാഭ്യർഥനകളും പ്രണയലേഖനങ്ങളും ലഭിച്ചിട്ടുണ്ടോ?' എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കയാദു ലോഹർ. സ്‌കൂൾ കാലത്ത് തന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല എന്ന് കയാദു തുറന്നുപറഞ്ഞു.

Don’t Miss: പുതിന്റെ പത്രസമ്മേളനത്തിനിടെ ഒരു വിവാഹാഭ്യർഥന; മാധ്യമപ്രവർത്തകനോട് ‘യെസ്’ പറഞ്ഞ് യുവതി

'സ്‌കൂളിൽ പഠിക്കുമ്പോൾ മറ്റുള്ള പെൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണ് എനിക്കുണ്ടായത്. സ്‌കൂളിൽ എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല. കോളേജിൽ പഠിക്കുമ്പോൾ എന്റെ സുഹൃത്തുക്കൾ പലരേയും പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. എന്നാൽ എന്നെ ആരും പ്രൊപ്പോസ് ചെയ്തില്ല. അതിന്റെ കാരണം പിന്നീട് എന്റെ സുഹൃത്തുക്കൾ പറഞ്ഞുതന്നു. എന്നെ കണ്ടാൽ പേടിതോന്നുമായിരുന്നു. അതുകൊണ്ട് ആൺകുട്ടികൾക്ക് എന്നെ പേടിയായിരുന്നു. അതാണ് എനിക്ക് പ്രണയാഭ്യർഥനകൾ ലഭിക്കാതിരുന്നത്.' -കയാദു പറഞ്ഞു.

Also Read: പടുകൂറ്റൻ ചുഴലിക്കാറ്റിന് മുന്നിൽ കമിതാക്കളുടെ പ്രൊപ്പോസൽ; അമ്പരന്ന് സോഷ്യൽ മീഡിയ, ചിത്രങ്ങൾ വൈറൽ