സിനിമാ രംഗത്തെ മാറിക്കൊണ്ടിരിക്കുന്ന വിശ്വാസ്യതയെക്കുറിച്ചും ടാലൻ്റ് മാനേജ്‌മെൻ്റ് ഏജൻസികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മനസ്സ് തുറന്ന് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. പല അഭിനേതാക്കൾക്കും തൊഴിലിനോട് കൂറില്ലെന്നും സ്വന്തം താൽപ്പര്യങ്ങൾക്കായി അവർ ഏജൻസികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ധർമ്മ കോർണർസ്റ്റോൺ ഏജൻസിഎന്ന സ്ഥാപനത്തിൻ്റെ സഹ ഉടമ കൂടിയായ കരൺ, ഒരു അഭിമുഖത്തിലാണ് നിലപാടുകൾ വ്യക്തമാക്കിയത്. അടുത്തിടെ നടി ജാൻവി കപൂർ കരൺ ജോഹറിൻ്റെ ഏജൻസി വിട്ട് മറ്റൊരു സ്ഥാപനത്തിൽ ചേർന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന ശ്രദ്ധേയമാകുന്നത്.
അഭിനേതാക്കൾക്കിടയിലുള്ള അരക്ഷിതാവസ്ഥയാണ് ഇത്തരത്തിൽ പെട്ടെന്ന് ഏജൻസികൾ മാറാൻ അവരെ പ്രേരിപ്പിക്കുന്നതെന്ന് കരൺ പറയുന്നു. പലരും ഓരോ രണ്ട് വർഷം കൂടുമ്പോഴും ഒരു ഏജൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണ്. ഒരു കലാകാരനെ വളർത്തിയെടുക്കാൻ ഏജൻസികൾ രണ്ട് വർഷത്തോളം സമയം ചിലവാക്കിയാലും അവർ പെട്ടെന്ന് മറ്റൊരിടത്തേക്ക് പോകുന്നത് മേഖലയിലെ തകർക്കുകയാണെന്നും അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. അഭിനേതാക്കൾക്ക് ആരോടും കൂറില്ലെന്നും അവർ ആരുടേയും ആളുകളല്ലെന്നും കരൺ ജോഹർ പറഞ്ഞു.
ടാലൻ്റ് മാനേജ്‌മെൻ്റിനെ വെറുമൊരു ബിസിനസ്സ് അവസരമായി മാത്രം കണ്ടാൽ ലാഭമുണ്ടാകില്ലെന്നും 31 വർഷത്തെ സിനിമാ ജീവിതത്തിന് ശേഷം വിജയത്തെയും പരാജയത്തെയും ഒരുപോലെ കാണാൻ താൻ ശീലിച്ചുവെന്നും, അല്ലാത്തപക്ഷം മാനസികമായി തളർന്നു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സാറ അലി ഖാൻ, രോഹിത് സറഫ്, ഷനായ കപൂർ, രാശ തഡാനി തുടങ്ങിയവർ കരൺ ജോഹറിൻ്റെ ഏജൻസിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.
Content Highlights: Karan Johar criticizes modern actors for their lack of professional loyalty
Published: 28 Feb 2026, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented