
ഇളയ മകൾ അക്ഷര ഹാസന് ജന്മദിനം നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടന്‍ കമൽ ഹാസൻ. മകളുടെ ഇന്നത്തെ വ്യക്തിത്വത്തിൽ തനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. മകളെ ആദ്യമായി കണ്ടപ്പോഴുള്ള വൈകാരിക അനുഭവവും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. അക്ഷരയുടെ ചെറുപ്പത്തിലെ ചിത്രത്തോടൊപ്പമാണ് മനോഹരമായ കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്.
ആദ്യമായി കണ്ട നിമിഷം
മകളെ ആദ്യമായി കണ്ടപ്പോഴുളള അനുഭവം അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. "പ്രിയപ്പെട്ട അക്ഷര, ഞാൻ ആദ്യം നിൻ്റെ കണ്ണുകളല്ല കണ്ടത്. നീ ഉറക്കത്തിലായിരുന്നു. ഞാൻ നിൻ്റെ അമ്മയുടെ പച്ചക്കണ്ണുകളിലേക്ക് നോക്കി, അത്ഭുതകരമായ സമ്മാനത്തിന് അവരോട് നന്ദി പറഞ്ഞു. നിനക്ക് അവളുടെ കണ്ണുകളാണെന്ന് നിൻ്റെ അമ്മ എന്നോട് പറഞ്ഞു. പിന്നീട് നോക്കിയപ്പോൾ, ബ്രൗൺ നിറവും നിൻ്റെ കണ്ണുകളിൽ ഞാൻ കണ്ടു. മാതാപിതാക്കൾ നിഷ്കളങ്കമായി അവകാശപ്പെടുന്ന ലളിതമായ ചില സാമ്യങ്ങളാണ്. അതങ്ങനെയിരിക്കട്ടെ’.. കുറിപ്പിൽ പറയുന്നു.
‘രൂപത്തിലും ചിന്തയിലും നീ ഒരു സുന്ദരിയായ വ്യക്തിയായി വളർന്നിരിക്കുന്നു. നിനക്കുള്ളിലെ കുട്ടിയെ നീ സംരക്ഷിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ആ കുട്ടിയും എൻ്റേതാണ്. അവളെ നന്നായി കാത്തുകൊള്ളുക.- കമൽ പറയുന്നു.
എന്ന് നിൻ്റെ ബാപ്പു എന്ന പറഞ്ഞുകൊണ്ടാണ് കമൽ ഹാസൻ കുറിപ്പ് അവസാനിപ്പിച്ചത്.
1984 ല്‍ രാജ് തിലക് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് കമല്‍ഹാസനും സരികയും പ്രണയത്തിലായത്. പിന്നീട് അവര്‍ വിവാഹിതരാകുകയും ചെയ്തു. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും പരിഹരിക്കാനാകാത്ത നിലയിലേക്കെത്തുകയും ചെയ്തതോടെ 2004-ൽ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
Content Highlights: Kamal Haasan shares a touching birthday message and childhood photo for his daughter Akshara Haasan
Published: 13 Oct 2025, 06:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented