ലണ്ടനിൽ നടക്കുന്ന വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് വേദിയിൽ തിളങ്ങി മലയാളി താരം കല്യാണി പ്രിയദർശനും തെലുങ്ക് നടി ശ്രീലീലയും. ഇരുവരും ആദ്യമായാണ് ടൂർണമെന്റ് വേദിയിലെത്തുന്നത്. കല്യാണിയുടേയും ശ്രീലീലയുടേയും വിംബിൾഡൺ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ ടൂർണമെന്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ പേജുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

To advertise here,

ലൈറ്റ് ബ്ലൂ സ്ലീവ്‌ലെസ് ഹൈ-ലോ ഡ്രസ്സായിരുന്നു കല്യാണിയുടെ വിംബിൾഡൺ ഔട്ട്ഫിറ്റ്. വെള്ള നിറത്തിലുള്ള ഷൂസും ഒരു കൈയിൽ ബ്രൗൺ നിറത്തിലുള്ള ഹാൻഡ് ബാഗും മറുകൈയിൽ ഫോണുമായി കിടിലൻ ലുക്കിലാണ് കല്യാണി വിംബിൾഡണിലെത്തിയത്.

നേവി ബ്ലൂ പിൻസ്‌ട്രേപ്പ് ബ്ലേസറും നേവി ബ്ലൂ പിൻസ്‌ട്രൈപ്പ് പാന്റും വൈറ്റ് ടോപ്പുമായിരുന്നു ശ്രീലീലയുടെ വേഷം. ഹൈഹീൽ ചെരിപ്പും സൺ ഗ്ലാസും വെള്ള ഹാൻഡ് ബാഗും ശ്രീലീലയെ കൂടുതൽ സ്റ്റൈലിഷാക്കി.

ഓരോ വർഷവും ലോകമെമ്പാടുനിന്നുമുള്ള സെലിബ്രിറ്റികൾ വിംബിൾഡൺ ടൂർണമെന്റിലെത്താറുണ്ട്. സ്‌പോർട്‌സ് ഇതിഹാസങ്ങൾ മുതൽ വിനോദലോകത്തെ മിന്നുംതാരങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. നടി എല്ലെ ഫാന്നിങ്, നടൻ ഡൊമിനിക് വെസ്റ്റ്, സാഹസികനും ടെലിവിഷൻ അവതാരകനുമായ ബെയർ ഗ്രിൽസ്, കാമിലാ രാജ്ഞി, ബ്രിട്ടീഷ് കുതിരസവാരി വിദഗ്ധയായ സാറാ ടിൻഡാൽ, ഇംഗ്ലീഷ് റഗ്ബി താരമായിരുന്ന മൈക്ക് ടിൻഡാൽ, ഗായിക ഗെറി ഹാലിവെൽ ഹോർണെർ എന്നിവരാണ് ഇത്തവണത്തെ വിംബിൾഡണിൽ എത്തിയ സെലിബ്രിറ്റികളിൽ പ്രധാനികൾ.