
സിന്ദഗി ന മിലേഗി ദൊബാരാ, യേ ജവാനി ഹേ ദിവാനി തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ ഇന്ത്യക്കാര്‍ക്ക് സുപരിചിതയായ നടിയാണ് കല്‍ക്കി കൊച്‌ലിൻ. ഫ്രഞ്ച് പൗരയാണെങ്കിലും ഇന്ത്യയുടെ വളര്‍ത്തുമകളാണ് കല്‍ക്കി. ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ കല്‍ക്കി ഒരു അവാര്‍ഡ് പരിപാടിക്കായി പോയപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
അലീന ഡിസക്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി ഇക്കാര്യം തുറന്നുപറഞ്ഞത്. താന്‍ വന്ന കാറിന്റെ പേരില്‍ തനിക്ക് അവാര്‍ഡ് പരിപാടിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നാണ് കല്‍ക്കി പറഞ്ഞത്. പ്രതിച്ഛായാ നിര്‍മ്മാണത്തിനായി താരങ്ങള്‍ ഏതറ്റം വരേയും പോകുമെന്നും കല്‍ക്കി പറയുന്നു.
Also Read: 'അവസാനശ്വാസം വരെ നിന്നെ മുറുകെ പിടിക്കും'; ആര്യ വിവാഹിതയാകുന്നു, വരന്‍ ബിഗ് ബോസ് താരം
'വര്‍ഷങ്ങളായി ഞാന്‍ ഫിലിംഫെയര്‍ അവാര്‍ഡിന് പോയിരുന്നത് എന്റെ സ്വിഫ്റ്റ് കാറിലാണ്. ആ കാറിനേക്കാള്‍ വലുതായിരിക്കും ഞാന്‍ ധരിച്ച വസ്ത്രം. ആളുകള്‍ കാര്‍ നിര്‍ത്തിക്കുകയും പരിപാടി നടക്കുന്നിടത്തേക്ക് കടത്തിവിടാതിരിക്കുകയും ചെയ്തു. ഒടുവില്‍ എനിക്ക് ക്ഷണക്കത്ത് കാണിക്കുകയും 'ഇത് ഞാനാണ്' എന്ന് പറയേണ്ടിവരികയും ചെയ്തു.' -കല്‍ക്കി പറഞ്ഞു.
'നിങ്ങള്‍ക്കൊരു അനുചരസംഘം ഇല്ലാത്തപ്പോള്‍ തിരിച്ചറിയപ്പെടാനുള്ള സാധ്യത കുറവാണ്. അപ്പോള്‍ കുറച്ചുപേര്‍ മാത്രമേ നിങ്ങളെ പിന്തുടരൂ. അങ്ങനെയല്ലാത്ത ഏക സ്ഥലം വിമാനത്താവളമാണ്. ഒന്നിനുപിന്നാലെ ഒന്നായി സെല്‍ഫിയെടുക്കാനെത്തിയ ആരാധകര്‍ക്കായി ഒന്നരമണിക്കൂറോളം ഞാന്‍ വിമാനത്താവളത്തില്‍ ചെലവഴിച്ചിട്ടുണ്ട്.' -കല്‍ക്കി തുടര്‍ന്നു.
Don't Miss: കെനിഷ പ്രകാശം പരത്തുന്നവൾ, മുൻഭാര്യ ശാരീരികമായി ഉൾപ്പെടെ ദ്രോഹിച്ചു, മക്കളെ ഉപകരണമാക്കി-രവി മോഹന്‍
അതേസമയം പബ്ലിക് റിലേഷനും പ്രതിച്ഛായാ നിര്‍മ്മാണവും ഒരു പരിധി വരെ അത്യാവശ്യമാണെന്നും താരം പറയുന്നു. വലിയ താരങ്ങള്‍ക്ക് സുരക്ഷയ്ക്കായി അംഗരക്ഷകരും പിആര്‍ ടീമും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഔഡി കാറിൽ സഞ്ചരിക്കുകയും അതേസമയം വണ്‍ ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയും ചെയ്യുന്നവരെ തനിക്കറിയാം. അവര്‍ മീറ്റിങ്ങുകള്‍ക്ക് ഡ്രൈവറുമായി ഔഡിയിലാണ് വരിക. എന്നാല്‍ അവര്‍ താമസിക്കുന്നത് ചെറിയ മാളത്തിലാകും.
'എന്നെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഞാന്‍ പണം ചെലവാക്കും. ഗോവയിലെ മനോഹരമായൊരു വീട്ടില്‍ താമസിക്കാനും അവിടെ നിന്ന് മുംബൈയിലേക്കും തിരിച്ചും പറക്കാനുമാണ് ആ പണം ചെലവാകുന്നത്.' -കല്‍ക്കി കൊച്‌ലിൻ പറഞ്ഞുനിര്‍ത്തി.
Also Read: 120 കിലോയിൽ നിന്ന് 71 കിലോയിലേക്കൊരു ഫിറ്റ്നെസ് യാത്ര; 49 കിലോ കുറച്ച രഹസ്യം പങ്കുവെച്ച് യുവതി
Content Highlights: Kalki Koechlin was denied entry at Filmfare Awards because she arrived in Swift car
Published: 16 May 2025, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented