ജീവിതത്തില്‍ നേരിട്ട അനുഭവങ്ങള്‍ സധൈര്യം തുറന്നുപറഞ്ഞുകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് നടി കല്‍ക്കി കൊച്‌ലിന്‍. ഇപ്പോഴിതാ, സംവിധായകൻ അനുരാഗ് കശ്യപുമായി പിരിയേണ്ടി വന്നത് തന്നെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നാണ് നടി പറയുന്നത്. സൂമിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'എനിക്ക് 13 വയസ്സുള്ളപ്പോഴായിരുന്നു എൻ്റെ മാതാപിതാക്കൾ വിവാഹമോചനം നേടുന്നത്. പരസ്പരം വളരെ മോശമായിട്ടായിരുന്നു ഇരുവരും പെരുമാറിയത്. അവർക്കിടയിൽ വളരുന്നത് വളരെ കഠിനമായിരുന്നു. ഒരുപക്ഷേ അതാകാം എന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണവും'-കൽക്കി പറഞ്ഞു. ബന്ധങ്ങള്‍ വഷളാകുമ്പോള്‍ അത് കുഞ്ഞുങ്ങളുടെ സ്വഭാവത്തെ മോശമായി ബാധിക്കുമെന്നും തന്റെ കുട്ടിക്കാലത്തെ മാനസിക ആഘാതങ്ങളെ സൂചിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
'വിവാഹമോചനത്തിന് ശേഷമുള്ള ആദ്യ വർഷങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. അനുരാഗിനെ മറ്റൊരാളുടെ കൂടെ കാണുന്നത് വേദനാജനകമായിരുന്നു. ഒടുവിൽ, പരസ്പരം ജീവിതത്തിൽ നിന്ന് അകന്ന് നിൽക്കാമെന്ന് രണ്ടുപേരും തീരുമാനിച്ചു. കാലവും അകലവും പുതിയ കാഴ്ചപ്പാടുകൾ നൽകി.'- കൽക്കി കൂട്ടിച്ചേർത്തു.
2011-ലായിരുന്നു കല്‍ക്കി കൊച്‌ലിന്റേയും സംവിധായകൻ അനുരാഗ് കശ്യപിന്റേയും വിവാഹം. എന്നാൽ, 2013-ഓടെ ഇരുവരും പിരിഞ്ഞു. 2015-ൽ ഔദ്യോഗികമായി വിവാഹമോചനവും നേടി. പിന്നീട്, ഇസ്രയേലില്‍ നിന്നുള്ള മ്യുസീഷ്യനായ ഗയ് ഹെര്ഷ്ബെര്ഗുമായി കൽക്കി പ്രണയത്തിലായിരുന്നു. 2024-ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവർക്കും സാഫോ എന്ന ഒരു മകളുണ്ട്.
Content Highlights: Kalki Koechlin on Divorce: Childhood Trauma and the Anurag Kashyap Split
Published: 24 Jul 2025, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented