നൈസ കുട്ടിയായിരുന്നപ്പോള്‍ തന്നെ പാപ്പരാസികളുടെ അനാവശ്യമായ ശ്രദ്ധയും ക്രൂരമായ ഓണ്‍ലൈന്‍ പരാമര്‍ശങ്ങളും നേരിടേണ്ടിവന്നുവെന്ന് കാജോള്‍.

കജോള്‍ | File Photo - AFP
മകള്‍ നൈസ ദേവ്ഗണിന് നേരിടേണ്ടിവന്ന ഓണ്‍ലൈന്‍ ട്രോളുകളെക്കുറിച്ചും അത് അവളിലുണ്ടാക്കിയ വൈകാരിക ആഘാതത്തെക്കുറിച്ചും മനസ്സ് തുറന്ന് നടി കാജോള്‍. 'ടു മച്ച് വിത്ത് കാജോള്‍ ആന്‍ഡ് ട്വിങ്കിള്‍' എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണിത്. ഓണ്‍ലൈന്‍ നെഗറ്റിവിറ്റിയില്‍ നിന്ന് മക്കളെ സംരക്ഷിക്കുന്നത് എങ്ങനെയെന്നും കജോള്‍ വിശദീകരിച്ചു.
നൈസ കുട്ടിയായിരുന്നപ്പോള്‍തന്നെ പാപ്പരാസികളുടെ അനാവശ്യമായ ശ്രദ്ധയും ക്രൂരമായ ഓണ്‍ലൈന്‍ പരാമര്‍ശങ്ങളും നേരിടേണ്ടിവന്നുവെന്ന് കാജോള്‍ പറഞ്ഞു. കുട്ടിക്കാലത്തുതന്നെ അവളെക്കുറിച്ച് ചിലര്‍ അസംബന്ധങ്ങള്‍ എഴുതിയിരുന്നു. കുട്ടിക്കാലത്തെ അവളുടെ ഫോട്ടോകള്‍ കണ്ട് ആളുകള്‍ മോശവും ഭയാനകവുമായ കാര്യങ്ങള്‍ പറയുമായിരുന്നു. പക്ഷേ കുട്ടികള്‍ കുട്ടികളാണ്. അവര്‍ക്ക് ചിലപ്പോള്‍ മോശം ഹെയര്‍കട്ടുകള്‍ ഉണ്ടാകാം. അവര്‍ സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് ഓടിനടക്കും. നൈസ ഇത്തരം പരാമര്‍ശങ്ങളില്‍ വളരെ അസ്വസ്ഥയായിരുന്നുവെന്ന് ഓര്‍ക്കുന്നു. എന്റെ രണ്ട് മക്കളും അങ്ങനെയായിരുന്നു. സിനിമയില്‍ എത്തുകപോലും ചെയ്യാത്ത കൊച്ചുകുട്ടികളെയാണ് ലക്ഷ്യം വെക്കുന്നത്. ഇതെല്ലാം കുട്ടികളില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്നും കജോള്‍ ചൂണ്ടിക്കാട്ടി. നൈസ സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് മറുപടിയായി മകള്‍ക്ക് നിലവില്‍ അത്തരം പദ്ധതികളില്ലെന്ന് കാജോള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, ശ്രീദേവിയുടെ മകളായി വളര്‍ന്നുവന്ന തന്റെ അനുഭവങ്ങളെക്കുറിച്ച് ജാന്‍വി കപൂറും മനസ് തുറന്നു. അമ്മ തന്നെ വളരെയധികം സംരക്ഷിച്ചിരുന്നുവെന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടത്തിവിടാന്‍ മടിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി, മാധ്യമങ്ങളെയും സോഷ്യല്‍ മീഡിയയേയും വിലയിരുത്തുന്ന കാര്യത്തില്‍ അമ്മയും അച്ഛനും വളരെ നിഷ്‌കളങ്കരായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് ഒരുപാട് സ്വാതന്ത്ര്യം നല്‍കിയിരുന്നു. മകള്‍ നടിയാകുന്നത് അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. സോഷ്യല്‍ മീഡിയയുടെ കുതിച്ചുചാട്ടമുണ്ടായ സമയം ആയിരുന്നതിനാല്‍ കൗമാരകാലം വളരെ പ്രയാസമേറിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ട്രോളുകളെ നര്‍മ്മം ഉപയോഗിച്ചാണ് നേരിടുന്നതെന്നും അവര്‍ വെളിപ്പെടുത്തി.
ട്രോളുകള്‍ അധികം നേരിടേണ്ടി വരാറില്ലെങ്കിലും തന്റെ മക്കള്‍ക്കെതിരെ നെഗറ്റിവിറ്റി വരുമ്പോള്‍ അത് വിഷമിപ്പിക്കാറുണ്ടെന്ന് ട്വിങ്കിള്‍ ഖന്ന പറഞ്ഞു. നിങ്ങളെക്കുറിച്ച് എന്ത് പറഞ്ഞാലും അവഗണിക്കാം. പക്ഷേ അവര്‍ നിങ്ങളുടെ കുട്ടികളെ ആക്രമിക്കുമ്പോള്‍ അത് വളരെ സങ്കടകരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
Content Highlights: Kajol and Janhvi Kapoor open up about the emotional toll of online trolling on celebrity children, sharing their personal struggles and coping mechanisms. Learn how parents protect their kids from negativity.
Published: 25 Oct 2025, 05:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented