
മകനൊപ്പം സമയം ചിലവഴിക്കുന്നതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍. മകന്‍ നീല്‍ കിച്‌ലുവിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി കാജല്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നീലിന്റെ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കാജല്‍.
'അവന്‍ എന്തിനാണ് പരിശീലനം നടത്തുന്നതെന്ന് ആലോചിച്ച് ഞാന്‍ അദ്ഭുതപ്പെടുന്നു' എന്ന കുറിപ്പോടെയാണ് കാജല്‍ വീഡിയോ പോസ്റ്റ് ചെയ്തത്. നീലിന്റെ പുഷ്അപ് പോസാണ് വീഡിയോയിലുള്ളത്.
ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഒളിമ്പിക്‌സാണ് അവന്റെ ലക്ഷ്യം എന്നായിരുന്നു ഒരു കമന്റ്. അമ്മയെപ്പോലെയാണ് മകനെന്നും സിക്‌സ് പാക്കിനായുള്ള ശ്രമമാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
കാജലിനും ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിനും കഴിഞ്ഞ ഏപ്രില്‍ 19-നാണ് മകന്‍ ജനിച്ചത്. 'നീല്‍ കിച്‌ലു, ജീവിതത്തിലെ എന്റെ സ്നേഹവും ഹൃദയത്തുടിപ്പും' എന്ന കുറിപ്പോടെയാണ് മകനൊപ്പമുള്ള ആദ്യ ചിത്രം താരം പങ്കുവെച്ചത്.
Content Highlights: kajal aggarwals son neil is a fitness freak like his mom
Published: 31 Jan 2023, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented