വിമലും ജിസ്മയും|photo:instagram.com/jisma_jiji_kizhakkarakattu/
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ജോഡികളായ ജിസ്മയും വിമലും വിവാഹിതരായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരുടേയും വിവാഹം നടന്നത്. വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും പങ്കുവെച്ചത്. തികച്ചും വേറിട്ടശൈലിയിലുള്ളതായിരുന്നു വിവാഹം. വ്യത്യസ്ത സ്റ്റൈല്‍ കൊണ്ടാണ് വിവാഹം ശ്രദ്ധ നേടിയത്.
പരമ്പരാഗതശൈലിയിലുള്ള നടുത്തളത്തിലാണ് ഇരുവരുടേയും വിവാഹം നടന്നത്. ഇവിടെനിന്ന് താലികെട്ടുന്ന ചിത്രങ്ങളാണ് വൈറലായത്. അലങ്കരിച്ച വരാന്തയില്‍ നിന്നുള്ള ഇരുവരേയും ചിത്രങ്ങളും മനോഹരമാണ്. ഇരുവരും പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെബ് സീരിസും വലിയ ജനശ്രദ്ധ നേടിയതാണ്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് വിമല്‍ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചത്. പുതിയ എപ്പിസോഡിന്റെ ചിത്രങ്ങളാണോയെന്ന് ആരാധകര്‍ അന്ന് സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ വിവാഹിതരായി എന്ന വാര്‍ത്തയും ഇരുവരും പങ്കുവെയ്ക്കുകയായിരുന്നു.
ഇരുവരുടേയും സതീശനും രേവതിയും എന്നുള്ള കഥാപാത്രങ്ങള്‍ക്ക് വലിയ ആരാധകനിരയുണ്ട്. ജീവിതത്തിലും ഇവര്‍ ഒന്നിച്ചത് ആരാധകരെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്. രേവതി സതീഷേട്ടന് സ്വന്തമെന്നും നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. ഇത് യഥാര്‍ത്ഥ വിവാഹം തന്നെയും കമന്റുണ്ട്. വിവാഹചിത്രങ്ങള്‍ വളരെ വേഗത്തിലാണ് വൈറലായത്.
ആങ്കറായാണ് ജിസ്മ മിനിസ്ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടി. പ്രേമം സിനിമയില്‍ വിമല്‍ അഭിനയിച്ചിരുന്നു. ഒരുമിച്ച് വെബ്സീരിസ് ചെയ്തു തുടങ്ങിയ സൗഹൃദം പ്രണയമായി വളരുകയായിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു.
Content Highlights: jisma,vimal,adhyam joli pinnekalyanam,love,web series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..