വിവാഹചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു

സീരിയൽ നടനും ബിഗ് ബോസ് താരവുമായ ജിഷിൻ മോഹനും നടിയും ഇൻഫ്‌ളുവൻസറുമായ അമേയാ നായരും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹിതരായത്. ജിഷിന്റേയും അമേയയുടേയും രണ്ടാം വിവാഹമാണ് ഇത്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും ലിവ്-ഇൻ റിലേഷനിലായിരുന്നു. ഒന്നിച്ചുള്ള ജീവിതം വിജയമെന്ന് കണ്ടതോടെയാണ് ബന്ധം വിവാഹത്തിലേക്ക് നീങ്ങിയത്.
കഴിഞ്ഞവർഷത്തെ വാലന്റൈൻസ് ദിനത്തിലാണ് ഇരുവരും തങ്ങൾ 'എൻഗേജ്ഡ്' ആണെന്ന് വെളിപ്പെടുത്തിയത്. ജിഷിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് അമേയ സന്തോഷം പങ്കുവെച്ചത്. 'ഞാൻ യെസ് പറഞ്ഞു, അവനും. എൻഗേജ്ഡ്. ഹാപ്പി വാലന്റൈൻസ് ഡേ. പ്രപഞ്ചത്തിന് നന്ദി.' -ഇതാണ് അന്ന് അമേയ കുറിച്ചത്.
നാല് വർഷം മുമ്പാണ് ജിഷിൻ വിവാഹമോചിതനായത്. സിനിമാസീരിയൽ താരം വരദയെയായിരുന്നു ജിഷിൻ ആദ്യം വിവാഹം ചെയ്തിരുന്നത്. ഇതിനു ശേഷമാണ് ജിഷിനും അമേയയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിച്ചത്. പിന്നാലെ ഇരുവരും അത് സ്ഥിരീകരിക്കുകയായിരുന്നു.
Content Highlights: Serial actor and Bigg Boss fame Jishin Mohan married actress and influencer Ameya Nair at the Guruvayur Temple following a period of live-in relationship and a Valentine's Day engagement announcement.
Published: 23 May 2026, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented