കാൻസർ ശസ്ത്രക്രിയയ്ക്കുശേഷം ശരീരത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച് നടിയും അവതാരകയുമായ ജുവൽ മേരി. കഴുത്തിന്റെ ഭംഗി നഷ്ടമായെന്നും മുഖത്ത് വന്ന മാറ്റങ്ങൾ തന്നെ സങ്കടപ്പെടുത്തുന്നുവെന്നും ജുവൽ മേരി കുറിച്ചു. കഴുത്തിന്റെ സെൻസേഷൻ തിരിച്ചുവന്നിട്ടില്ലെന്നും അവിടെ തഴുകുമ്പോൾ ഒരു തരിപ്പ് മാത്രമേയുള്ളൂവെന്നും അവർ പറയുന്നു.
'ഈ പടങ്ങളിലും എന്റെ സർജറി സ്‌കാർ..അത് ഹീൽ ആയി വന്നപ്പോ ലൂസ് ആയി പോയ സ്‌കിൻ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപെടുത്തുന്നുണ്ട് ! എന്റെ മുഖം മാറിപ്പോയെന്നും .. കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും .. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തടകി ഞാൻ ആലോചിക്കും ! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല .. ഒരു തരിപ്പ് മാത്രേ ഉള്ളു ! എന്ത് കോമഡി ആണ് ഇതൊക്കെ .. ഈ വക സങ്കട പരാതികൾ ഒക്കെ ബെസ്റ്റീസ് നോട് പറയുമ്പോ അവര് പറയുവ ' ഈ പടത്തിൽ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന്'. ഞാൻ ഒന്നും കൂടെ നോക്കട്ടെ... നേരാ, നമ്മടെ ലാൽ സാർ തൊമ്മനും മക്കളും സിനിമേല് പറഞ്ഞ പോലെ ' നിന്നെ കാണാൻ പണ്ടാര ഗ്ലാമർ ആടാ പന്നി !'' നേരാ ഞാൻ സുന്ദരിയാ ! ഒരു തരം! രണ്ടു തരം ! മൂന്നു തരം ! എന്നോട് എന്തെങ്കിലും ഇത് പോലെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ടേൽ കമന്റ് ൽ പറഞ്ഞോ ഞാൻ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ !'-ജുവൽ മേരി കുറിച്ചു.
2023-ലാണ് ജുവലിന് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചത്. ശസ്ത്രക്രിയക്ക് വിധേയയായെന്നും അതിനുശേഷം താൻ പൂർണ ആരോഗ്യവതിയാണെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതുപോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് വെളിച്ചമേകാനാണ് താൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും ജുവൽ വ്യക്തമാക്കിയിരുന്നു.
Content Highlights: jewel mary about her body changes after cancer surgery
Published: 04 Feb 2026, 01:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented